കൊച്ചി: ബിജെപി-ബീഡിജെഎസ് സീറ്റ് ധാരണയായി. 37 സീറ്റുകളിലാണ് ബിഡിജെഎസ് എന്‍ഡിഎ മുന്നണിയില്‍ മത്സരിക്കുക. കോവളം, വര്‍ക്കല, വാമനപുരം, കാഞ്ഞങ്ങാട് എന്നീങ്ങനെ ബിജെപിയ്ക്ക് ശക്തിയുള്ള ചില സീറ്റുകള്‍ ബിജെഡിഎസ് ആവശ്യപ്പെട്ടിരുന്നു. ഇത് വിട്ടു നല്കാന് ബിജെപി തയ്യാറായി. ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും സീറ്റ് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നില്ലെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ബിജെഡിഎസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. രണ്ട് ദിവസത്തിനകം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്ന 22 സീറ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചിലത് ബിജെഡിഎസ് ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതെല്ലാം വ്യാജപ്രചരണമായിരുന്നു. ഈ മാസം 26നകം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
ബി.ഡി.ജെ.എസ് മത്സരിക്കുന്ന സീറ്റുകള്‍
1.വാമനപുരം 2.വര്‍ക്കല 3.കോവളം 4.കൊല്ലം 5.ഇരവിപുരം 6.കരുനാഗപ്പള്ളി 7.കുന്നത്തൂര്‍ 8.കായംകുളം 9.തിരുവല്ല 10.റാന്നി 11.കുട്ടനാട് 12.ചേര്‍ത്തല 13. അരൂര്‍ 14.വൈക്കം 15.ഏറ്റുമാനൂര്‍ 16.ഇടുക്കി 17.ഉടുമ്പന്‍ചോല 18.പൂഞ്ഞാര്‍ 19.തൊടുപുഴ 20.പറവൂര്‍ 21. വൈപ്പിന്‍ 22.കളമശ്ശേരി 23.കുന്നത്തുനാട് 24. കോതമംഗലം 25.കൊടുങ്ങല്ലൂര്‍ 26.കയ്പമംഗലം 27.നാട്ടിക
28.ചാലക്കുടി 29.ഒല്ലൂര്‍ 30.ഷോര്‍ണൂര്‍ 31.മണ്ണാര്‍ക്കാട് 32.നിലമ്പൂര്‍
33.കോഴിക്കോട് സൗത്ത് 34.തിരുവമ്പാടി 35.പേരാമ്പ്ര 36.പേരാവൂര്‍ 37.കാഞ്ഞങ്ങാട്
Discussion about this post