ന്യൂഡൽഹി : ലഡാക്കിൽ കലാപം നടത്താനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച ആക്ടിവിസ്റ്റ് സോനം വാങ്ചുകിന്റെ അറസ്റ്റിനെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. വാങ്ചുകിന്റെ അറസ്റ്റ് ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയക്കളി ആണെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി.
“സോനം വാങ്ചുകിന്റെ അങ്ങേയറ്റം നിർഭാഗ്യകരമാണ്. വിദ്യാഭ്യാസ പരിഷ്കരണത്തിനും നവീകരണത്തിനുമായി തന്റെ മുഴുവൻ ജീവിതവും സമർപ്പിച്ച വ്യക്തിയാണ് ആ മനുഷ്യൻ. മുഴുവൻ സർക്കാർ സംവിധാനങ്ങളും അദ്ദേഹത്തെ പീഡിപ്പിക്കുകയാണ്. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ വാങ്ചുക്കിനെപ്പോലുള്ള ഒരു ദേശസ്‌നേഹിയെ നിസ്സാര രാഷ്ട്രീയത്തിന്റെ ഇരയാക്കുകയാണ്” എന്നും അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി.
“രാജ്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും ചിന്തിക്കുന്ന ഒരാളെ ഉപദ്രവിക്കുന്നത് ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഒരു ഉദാഹരണമാണ്. രാജ്യത്തിന്റെ കടിഞ്ഞാൺ ഇത്തരക്കാരുടെ കൈകളിലാണെന്നത് സങ്കടകരമാണ്. അത്തരമൊരു ഇന്ത്യയ്ക്ക് വികസനം എങ്ങനെ സാധ്യമാകും?” എന്നും അരവിന്ദ് കെജ്രിവാൾ ചോദ്യമുന്നയിച്ചു.
Discussion about this post