ന്യൂയോർക്ക് : ഇറാനിൽ നടക്കുന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ വ്യക്തമാക്കി യുഎസ്. ഇറാൻ പ്രതിഷേധക്കാരെ അടിച്ചമർത്തുകയും പുതിയ സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്താൽ ‘വളരെ കഠിനമായ’ യുഎസ് ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രതിഷേധക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഷിംഗ്ടൺ നിശബ്ദത പാലിക്കില്ലെന്നും ട്രംപ് അറിയിച്ചു.
അമേരിക്കയുടെ ഭീഷണികളെ ഇറാനും ശക്തമായ രീതിയിൽ വിമർശിച്ചു. ഇത്തരം പരാമർശങ്ങൾ വിദേശരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങൾക്ക് മേലെയുള്ള ഇടപെടൽ ആണെന്ന് ഇറാൻ സൂചിപ്പിച്ചു. വാഷിംഗ്ടൺ ദീർഘകാല സമ്മർദ്ദ നയം പിന്തുടരുകയാണെന്നും ഇറാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.
ഇറാനിൽ നിന്നും നാടുകടത്തപ്പെട്ട മുൻ കിരീടാവകാശി റെസ പഹ്‌ലവി നിലവിലെ സർക്കാരിനെതിരെ ബഹുജന പ്രകടനത്തിനായി ആഹ്വാനം ചെയ്തതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി ഇറാന്റെ തലസ്ഥാനത്ത് കൂടുതൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാകാതിരിക്കാൻ ആയി ഇറാൻ ഇറാനിലെ ഇന്റർനെറ്റ് ആക്‌സസും ടെലിഫോൺ ലൈനുകളും വിച്ഛേദിച്ചു. ഇറാന്റെ സമ്പദ് വ്യവസ്ഥ തകരുകയും വലിയ രീതിയിൽ പണപ്പെരുപ്പം വർദ്ധിക്കുകയും ചെയ്തതിനെ തുടർന്ന് ദിവസങ്ങളായി ഇറാനിലെ വിവിധ മേഖലകളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.











Discussion about this post