കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ സഞ്ജു സാംസണ് അവസരം കിട്ടിയിരുന്നില്ല. എന്നാൽ മത്സരശേഷം സഞ്ജു പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു- “ക്രിക്കറ്റിൽ ഏത് റോൾ ഏറ്റെടുക്കാനും ഞാൻ തയ്യാറാണ്. മലയാളത്തിന്റെ മോഹൻലാലിനെ പോലെ വില്ലനാകാനും കോമാളി ആകാനും നായകാനാകാനുമെല്ലാം എനിക്ക് സാധിക്കും.” ഇതാണ് സഞ്ജു പറഞ്ഞത്.
ഓപ്പണിങ് റോളിൽ ആണെങ്കിലും മിഡിൽ ഓർഡറിൽ ആണെങ്കിലും അവസാനം ആണെങ്കിലും ടീം ആവശ്യപ്പെട്ടാൽ താൻ ഏത് റോളിലും ഇറങ്ങാൻ തയാറാണെന്ന് സഞ്ജു പറഞ്ഞ വാക്കുകൾക്ക് കൈയടികൾ കിട്ടിയിരുന്നു. എന്തായാലും ഇന്നലെ ലങ്കക്ക് എതിരെ 39 റൺ നേടിയ സഞ്ജു അഞ്ചാം നമ്പറിൽ ഇറങ്ങി തിളങ്ങി.
ഈ ഏഷ്യാ കപ്പിൽ ആദ്യമായി ബാറ്റ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ മൂന്നാം നമ്പറിൽ ഇറങ്ങി അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു പാകിസ്ഥാനെതിരെ നടന്ന സൂപ്പർ 4 പോരിൽ അഞ്ചാം നമ്പറിൽ നേടിയത് 13 റൺ ആയിരുന്നു. ബംഗ്ലാദേശിനെതിരെ ബാറ്റിംഗിന് പോലും അവസരം കിട്ടാതിരുന്ന സഞ്ജു എന്തായാലും ഇന്ന് ഇന്ത്യക്ക് ഏറ്റവും ആവശ്യം ഉള്ളപ്പോൾ തിലക് വർമ്മക്ക് ഒപ്പം മനോഹര കൂട്ടുകെട്ടിന്റെ ഭാഗമായി.
കളത്തിൽ ഇറങ്ങിയ ഉടൻ തന്നെ തനത് ശൈലിയിൽ കളിച്ചു തുടങ്ങിയ സഞ്ജു ഫോമിലാണെന്ന് കാണിച്ചു. ശ്രീലങ്കയുടെ പ്രധാന സ്പിന്നറും സഞ്ജുവിനെ മുമ്പും ബുദ്ധിമുട്ടിച്ച ചരിത്രമുള്ള ഹസരങ്കക്ക് എതിരെ 2 സിക്സ് നേടിയ സഞ്ജു കളിച്ച ഷോട്ടുകൾ ഒകെ മനോഹരമായിരുന്നു. ഒടുവിൽ ഷാനകയുടെ പന്തിൽ വലിയ ഷോട്ട് കളിക്കാൻ ശ്രമിച്ച് അസലങ്കക്ക് ക്യാച്ച് നൽകി സഞ്ജു മടങ്ങുമ്പോൾ താൻ അഞ്ചാം നമ്പറിലും കളിക്കാൻ മിടുക്കൻ ആണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു.
എന്തായാലും സോണി സ്പോർട്സ് നെറ്റ്‌വർക്ക് അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ചെന്നൈ സൂപ്പർ കിംഗ്സ് X-ൽ “അദ്ദേഹത്തിന് ഏത് വേഷവും ചെയ്യാൻ കഴിയും!” എന്ന അടിക്കുറിപ്പോടെ “സഞ്ജു മോഹൻലാൽ സാംസൺ” എന്നാണ് കുറിച്ചത്. എന്തായാലും സിഎസ്‌കെയുടെ സാംസണെക്കുറിച്ചുള്ള അഞ്ച് വാക്കുകളുള്ള പോസ്റ്റ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്.
എന്തായാലും ഇന്നലെ കീപ്പിങ്ങിലും ബാറ്റിംഗിലും ഒകെ തിളങ്ങിയ സഞ്ജു സാംസണ് നല്ല ഒരു മത്സരം തന്നെയായിരുന്നു സമാപിച്ചത്. ഇതേ മികവ് ഫൈനലിലും ആവർത്തിക്കാനാണ് സഞ്ജു ഇനി ശ്രമിക്കുക.
https://twitter.com/i/status/1971612144325312754
Discussion about this post