ഈ ഏഷ്യാ കപ്പിൽ ഇന്ത്യ നേടിയ റൺസിന്റെ 50 ശതമാനവും നേടിയ താരം, എല്ലാ മത്സരങ്ങളിലും 30 റൺസിൽ കൂടുതൽ നേടിയ താരം, ഏഷ്യാ കപ്പിലെ ടോപ് റൺ സ്‌കോറർ, ഇതിന് എല്ലാം ഒറ്റ ഉത്തരമേഉള്ളു. ഇന്ത്യയുടെ യുവതാരം അഭിഷേക് ശർമ്മ തന്നെ. ഈ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയിട്ട് ഉണ്ടെങ്കിൽ അതിൽ ഈ താരം വഹിച്ച പങ്ക് അത്രത്തോള, വലുതാണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.
ക്രീസിലെത്തി ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കാൻ ഇഷ്ടപെടുന്ന താരം തന്റെ കഴിവ് എന്താണെന്ന് ഈ നാളുകളിൽ കാണിച്ചു തന്നിട്ടുണ്ട്. മുന്നിൽ വരുന്നത് ഏത് ബോളർ എന്നൊന്നും നോക്കാതെ ഒരു ബഹുമാനവും കൊടുക്കാതെയുള്ള അടി, അതാണ് അഭിഷേകിന്റെ പ്രത്യേകതയായി പറയുന്നത്. പേരിലെ ശർമ്മ പോലെ എതിർ ബോളർമാരെ തളർത്തുന്ന രോഹിത് ശർമ്മയുടെ രീതികളും തന്റെ മെന്റർ കൂടിയായ യുവിയുടെ സ്റ്റൈൽ ബാറ്റിങ്ങും ചേരുന്നതാണ് അഭിഷേക് ശർമ്മ എന്ന താരം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ വെടിക്കെട്ട് പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടീമിലെത്തിയ അഭിഷേക് ടി 20 യിൽ ഇതുവരെ 427 പന്തുകളാണ് നേരിട്ടിരിക്കുന്നത്. അതിൽ 137 എണ്ണം ബൗണ്ടറികൾ ആണെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. 77 ബൗണ്ടറിയും 60 സിക്‌സും ആണ് ഇതിൽ ഉൾപ്പെടുന്നത്. ഓർക്കുക 500 ൽ താഴെ പന്തുകൾ നേരിട്ട ഒരു താരത്തിന്റെ ബാറ്റിംഗ് കണക്കുകളാണ് ഇതെന്ന്.
എന്തായാലും ഈ താരത്തെക്കുറിച്ച് പാക് മുൻ താരം ഷോയിബ് അക്തർ ഇങ്ങനെ പറഞ്ഞു=” പ്രധാന ഇന്ത്യൻ ബാറ്റ്സ്മാൻ അഭിഷേക് ശർമയെ നേരത്തെ പുറത്താക്കുന്നതിൽ പാക് താരങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. അയാൾ പുറത്തായാൽ ഇന്ത്യ സമ്മർദ്ദത്തിലാകും”. അക്തർ പറഞ്ഞത് പോലെ ഇന്ത്യൻ ടീം അത്രമാത്രം ആശ്രയിക്കുന്നുണ്ട് ഇന്ന് താരത്തിന്റെ ബാറ്റിംഗിൽ. നാളെ നടക്കുന്ന ഫൈനൽ പോരിലും ആ ബാറ്റ് ശബ്‌ദിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
Discussion about this post