പതിനെട്ടുകാരനായ മദ്ധ്യപ്രദേശ് സ്വദേശി അമന്‍കുമാറിന്റെ ചിതാഭസ്മം നാട്ടിലെത്തിച്ച് കേരളപോലീസ്. ഇടുക്കിയില്‍ ജോലി ചെയ്യാന്‍ എത്തിയപ്പോള്‍ രോഗബാധിതനായി കോട്ടയം മെഡിക്കല്‍കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച അമന്‍കുമാര്‍ മരിച്ചത്.
കരാറുകാരന്‍ മൃതദേഹം നാട്ടകത്തെ മോര്‍ച്ചറിയില്‍ എത്തിച്ച ശേഷം സ്ഥലം വിട്ടതോടെ പോലീസ്ഇടപെടുകയായിരുന്നു. ചിങ്ങവനം പോലീസ് അമൻകുമാറിന്റെ ബന്ധുക്കളുമായി സംസാരിച്ചപ്പോൾമൃതദേഹം കൊണ്ടുപോകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നറിയിച്ചു. ബന്ധുക്കളുടെആഗ്രഹപ്രകാരം മുട്ടമ്പലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോയെന്ന് പോലീസിനോട് ബന്ധുക്കൾഅഭ്യർഥിച്ചിരുന്നു. നാട്ടിലേക്ക് ചിതാഭസ്മം അയക്കാൻ ശ്രമിച്ചപ്പോൾ കുറിയർ കമ്പനികളെന്നുംഅമൻകുമാറിന്റെ വിലാസമുള്ള സ്ഥലത്തില്ല. ഒടുവിൽ തപാൽ മാർഗം ചിതാഭസ്മം അയച്ചു. ശരിയായ വിലാസം കണ്ടെത്തുന്നതുവരെ ചിതാഭസ്മം ആദരവോടെ പോലീസ് സ്റ്റേഷനിലാണ്സൂക്ഷിച്ചത്.
ചിതാഭസ്മം കൈകാര്യം ചെയ്ത സിവിൽ പോലീസ് ഓഫിസർ യു.ആർ. പ്രിൻസ് ഈ ദിവസങ്ങളിൽമത്സ്യവും മാംസവും വർജിച്ചു
Discussion about this post