സംസ്ഥാനത്തെ മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ കൂടുതൽ സജീവമാകുന്നു.ആർഎസ്എസിന്റെ സ്ഥാപകദിനമായ വിജയദശമി ദിനത്തിൽ നടക്കുന്ന പഥസഞ്ചലനത്തിൽ അദ്ദേഹം പൂർണ ഗണവേഷത്തിൽ (ആർഎസ്എസ് യൂണിഫോം) പങ്കെടുക്കും.
എറണാകുളം ജില്ലയിലെ പള്ളിക്കരയിൽ നടക്കുന്ന വിജയദശമി ദിനത്തിലെ പദസഞ്ചലനത്തിലാണ് ജേക്കബ് തോമസ് ആർഎസ്എസിന്റെ വെള്ള ഷർട്ടും ബ്രൗൺ പാന്റും അടങ്ങുന്ന യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത്.
സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്എസ് ആണ്. പദവികളൊന്നും ആഗ്രഹിക്കുന്നില്ല. മുഴുവൻ സമയപ്രവർത്തനമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃദയപൂർവ്വം ഭാരതത്തോട് ചേർന്ന് നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകുന്നത്. 1997 മുതലാണ് ആകൃഷ്ടനായത്. ഇനി ആ ആശയങ്ങൾക്കൊപ്പം പോവുകയാണ്. വർഗീയ ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ൽ ജെപി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചാണ് ജേക്കബ് തോമസ് ബിജെപിയിൽ ചേരുന്നത്. ആർഎസ്എസിന്റെ ചില പരിപാടികളിൽ അദ്ദേഹം അതിഥിയായും എത്തിയിരുന്നു.
Discussion about this post