“പരാതികൾ ഇല്ല, പരിഭവം ഇല്ല, വിമർശനങ്ങളിൽ നിരാശ ഇല്ല” നമ്മുടെ ഒകെ ജീവിതത്തിൽ ഒരു മോശം കാലഘട്ടം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ മോശം സമയത്തിലൂടെ കടന്നുപോകുമ്പോൾ ഇവയിൽ ഏതെങ്കിലും ഒകെ പരാതിയോ പരിഭവമോ ദേഷ്യമോ ഒകെ പ്രകടിപ്പിച്ചിട്ടുള്ളവർ ആകും പലരും. എന്നാൽ ലോകത്തിൽ മറ്റേത് ടീമിൽ ആണെങ്കിലും നമ്പർ 1 സ്പിന്നർ ആയി സ്‌ക്വാഡിൽ ഉറപ്പായിട്ടും ഉണ്ടാകേണ്ട ഒരു താരമുണ്ട്. ഇന്ത്യൻ ടീമിലായത് കൊണ്ട് മാത്രം ആ താരത്തിന് പലപ്പോഴും അർഹിച്ച പരിഗണന കിട്ടുന്നില്ല എന്ന് തോന്നിയിട്ടുണ്ട്, അദ്ദേഹത്തിന്റെ പേരാണ് കുൽദീപ് യാദവ്.
2017 മുതൽ ഇതുവരെയുള്ള നാളുകളിൽ കളിച്ച 41 ടെസ്റ്റിൽ നിന്നായി 13 . 39 ബോളിങ് ശരാശരിയിൽ 73 വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്റെ ബോളിങ് ഫിഗറുകൾ ഉജ്ജ്വലമാണ്. വമ്പനടികളുടെ ടി 20 യുഗത്തിൽ ആരും മോഹിച്ചുപോകുന്ന ശരാശരിയൊക്കെ ഉള്ള കുൽദീപ് 2024 ഇന്ത്യ ജയിച്ച ടി 20 ലോകകപ്പ് ഫൈനലിലാണ് അവസാനമായി ഈ ഫോർമാറ്റിൽ ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം ചാമ്പ്യൻസ് ട്രോഫി കളിച്ചെങ്കിലും അത് ഏകദിന ഫോർമാറ്റ് ആയിരുന്നു. ഒരു മത്സരമെങ്കിലും അവസരം കിട്ടും എന്ന് കരുതിയ ഇംഗ്ലണ്ട് പര്യടനത്തിൽ പോലും താരത്തിന് ഇടമുണ്ടായിരുന്നില്ല. അതിലൊന്നും സങ്കടപ്പെടാതെ തന്റെ ദിനം വരും എന്ന വിശ്വാസം അയാൾക്കുണ്ടായിരുന്നു.
ഇപ്പോഴിതാ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഫൈനൽ മത്സരത്തിൽ താൻ ആരാണ് എന്ന് താരം ഒരിക്കൽക്കൂടി ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് മികച്ച തുടക്കം ഇന്നും കിട്ടിയതാണ്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 113 – 2 എന്ന നിലയിൽ നിന്ന ടീമാണ് ഒടുവിൽ 20 ഓവർ അവസാനിക്കുന്നതിന് മുമ്പുതന്നെ 146 റൺസിന് പുറത്തായിരിക്കുന്നത്. ആദ്യ രണ്ട് ഓവറിൽ നല്ല പ്രഹരം ഏറ്റുവാങ്ങിയ കുൽദീപ് യാദവ് (വഴങ്ങിയത് 23 റൺസ്) മനോഹരമായി തിരിച്ചെത്തി 30 റൺ വഴങ്ങി നേടിയത് 4 വിക്കറ്റുകൾ. ഇത് നാലും അവസാന 2 ഓവറിൽ നിന്നായിരുന്നു. തുടക്കത്തിൽ പ്രഹരം ഏറ്റുവാങ്ങിയ സമയത്ത് കുൽദീപ് വമ്പൻ സമ്മർദ്ദത്തിലാണെന്ന് പറഞ്ഞ വിദഗ്ദർകുൽദീപിന്റെ അവസാനത്തെ രണ്ട് ഓവറുകൾ കണ്ട് ഇങ്ങനെ പറഞ്ഞു- “നെവർ എവർ അണ്ടർസ്റ്റിമേറ്റ് കുൽദീപ് യാദവ്”.
തന്റെ മികവ് നന്നായി അറിയാവുന്ന താരം അതിൽ ഉറച്ചു നിന്ന് തന്ത്രങ്ങൾ പയറ്റിയപ്പോൾ പാകിസ്ഥാൻ താരങ്ങൾ അയാൾക്ക് മുന്നിൽ വീണു മരിച്ചു എന്ന് പറയാം.
Discussion about this post