ഇന്ത്യയുടെ ഒമ്പതാമത്തെ ഏഷ്യാ കപ്പ് വിജയത്തിൽ പ്രത്യേകിച്ച് ആരും തന്നെ അതിശയം പറയാനിടയില്ല. മറിച്ച്, പാകിസ്ഥാന്റെ അവസാന ഒമ്പത് വിക്കറ്റുകൾ വെറും 33 റൺസിന് വീഴ്ത്തിയിട്ടും ചെറിയ സ്‌കോറിൽ അവരെ ഒതുക്കിയിട്ടും അവസാന മത്സരം അവസാന ഓവർ വരെ നീണ്ടു എന്നത് ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. എന്നിരുന്നാലും തോൽവി മുന്നിൽ കണ്ട അവസ്ഥയിൽ മനോഹരമായി തിരിച്ചെത്തി ജയം നേടാൻ ഇന്ത്യയെ സഹായിച്ചത് തിലക് വർമ്മയുടെ തകർപ്പൻ ഇന്നിങ്‌സായിരുന്നു.
ദുബായിൽ പാകിസ്ഥാനെതിരായ അഞ്ച് വിക്കറ്റ് വിജയത്തിന് ശേഷം ട്രോഫി മേടിക്കാതെ തന്നെ വിജയം ആഘോഷിച്ച ഇന്ത്യക്ക്, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽ നിന്ന് (ബിസിസിഐ) 21 കോടി രൂപയാണ് ലഭിക്കാൻ പോകുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രഖ്യാപിച്ച ഈ തുക, ടൂർണമെന്റിന്റെ ഔദ്യോഗിക സമ്മാനത്തുകയായ 2.6 കോടി രൂപയേക്കാൾ (300,000 യുഎസ് ഡോളർ) 813 ശതമാനം കൂടുതലാണ്.
2023 ലെ എഡിഷനിൽ 250,000 യുഎസ് ഡോളർ ആയിരുന്നു എസിസിയുടെ സമ്മാനത്തുക. എന്നാൽ ബിസിസിഐയുടെ സമ്മാനതുകക്ക് ഒപ്പം ആർക്കും എത്താനാകില്ല എന്ന് ഉറപ്പിക്കാം. തോൽവിയറിയാത്ത ചാമ്പ്യന്മാർക്കുള്ള ഒരു “വലിയ പ്രതിഫലം” എന്നാണ് സൈകിയ ഇതിനെ വിശേഷിപ്പിച്ചത്. ഫണ്ട് കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ഇടയിൽ പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു. ബിസിസിഐയുടെ സാമ്പത്തിക ശേഷി, എല്ലാ സമ്മാനത്തുകകളെയും മറികടക്കാൻ കഴിയുമെന്ന് ഈ പ്രവർത്തി കാണിക്കുന്നു. അറിയാത്തവർക്കായി, 2024 ലെ ടി20 ലോകകപ്പ് നേടിയതിന് ശേഷം ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയുടെ സമ്മാനത്തുക നൽകുക ആയിരുന്നു.
എന്തായാലും ബിസിസിഐ എന്ന പവർ ഹൗസ് വീണ്ടും വീണ്ടും ഞെട്ടിക്കുന്നത് തുടരുകയാണ്.
3 blows.
0 response.
Asia Cup Champions.
Message delivered. 🇮🇳21 crores prize money for the team and support staff. #AsiaCup2025 #INDvPAK #TeamIndia pic.twitter.com/y4LzMv15ZC
— BCCI (@BCCI) September 28, 2025
Discussion about this post