പ്രായപൂർത്തിയായ പെൺകുട്ടികളെ ലൈംഗികവൃത്തിക്കായി വിൽപ്പനയ്ക്ക് വച്ച സെക്‌സ് റാക്കറ്റ് സംഘം പിടിയിൽ. കർണാടകയിലാണ് സംഭവം. 20 ലക്ഷം രൂപയ്ക്ക് ആറാം ക്ലാസുകാരിയെ വാട്‌സ്ആപ്പിലൂടെ വിൽപ്പനയ്ക്ക് വച്ചതിന് പിന്നാലെയാണ് സംഘം പിടിയിലായത്. മൈസൂരു സിറ്റി പോലീസും ഒരു സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ബംഗളൂരു സ്വദേശികളായ ശോഭ, തുൾസി കുമാർ എന്നിവരാണ് അറസ്റ്റിലായത്.
കന്യകയായിട്ടുള്ള പെൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ മാനസികരോഗം അടക്കമുള്ള രോഗം ഭേദമാകുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ചാണ് സെക്‌സ് റാക്കറ്റ് സംഘം പ്രവർത്തിച്ചിരുന്നത്. പെൺകുട്ടികളുടെ ചിത്രവും വിഡിയോയും വാട്‌സ്ആപ്പ് വഴി ആവശ്യക്കാരന് അയച്ചുകൊടുക്കുന്നതാണ് സംഘത്തിന്റെ രീതി.
ഇതറിഞ്ഞ സന്നദ്ധ സംഘടനയിലെ ഒരംഗം ‘ആവശ്യക്കാരൻ’ എന്ന വ്യാജേന ശോഭയുമായി ബന്ധം സ്ഥാപിക്കുകയും കുട്ടിയുടെ ചിത്രം വാട്‌സാപ്പിൽ അയച്ചു തരാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ റാക്കറ്റ് ‘ആവശ്യക്കാരന്’ എത്തിച്ചുനൽകാനായി എത്തിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post