ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരരായി പ്രഖ്യാപിച്ച് കാനഡ. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, ആയുധ-മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തും കുപ്രസിദ്ധി നേടിയ സംഘമാണ് ബിഷ്‌ണോയ് ഗ്യാങ്. പൊതുസുരക്ഷാ മന്ത്രി ഗൗരി ആനന്ദസംഗരിയാണ് കനേഡിയൻ സർക്കാരിന്റെ ഈ നടപടിയെ കുറിച്ച് വ്യക്തമാക്കിയത്.
കാനഡയിൽ അക്രമത്തിനും ഭീകരപ്രവർത്തനങ്ങൾക്കും സ്ഥാനമില്ല. പ്രത്യേകിച്ച് ,പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ഭയത്തിന്റെയും ഭയപ്പെടുത്തലിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നവയ്ക്ക്, അതുകൊണ്ടാണ് കാനഡ സർക്കാർ ബിഷ്‌ണോയി സംഘത്തെ ക്രമിനൽ കോഡിന് കീഴിൽ ഒരു തീവ്രവാദസംഘടനയായി പട്ടികപ്പെടുത്തിയതെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഭീകരസംഘടനയായി പ്രഖ്യാപിച്ചതോടെ കനേഡിയൻ ഭരണകൂടത്തിന് കാനഡയിലെ ബിഷ്ണോയി സംഘവുമായി ബന്ധപ്പെട്ട ഏതൊരു സ്വത്തുക്കളും മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ സാധിക്കും.ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങൾക്ക്, പ്രത്യേകിച്ച് ഗുണ്ടാസംഘാംഗങ്ങളെ പിന്തുടരാനും വിചാരണ ചെയ്യാനും നിയമപാലകർക്ക് ഇത് കൂടുതൽ അധികാരങ്ങൾ നൽകുന്നു.
കനേഡിയൻ നിയമപ്രകാരം, ലിസ്റ്റുചെയ്തിരിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പിന് അറിഞ്ഞുകൊണ്ട് സ്വത്തോ സാമ്പത്തിക സഹായമോ നൽകുന്നതോ അവരുടെ ആസ്തികൾ കൈകാര്യം ചെയ്യുന്നതോ ക്രിമിനൽ കുറ്റമാണ്.
Discussion about this post