ശ്രീനഗർ : കാർമേഘങ്ങൾ നീങ്ങി പുതിയ തെളിമയോടെ കശ്മീർ വീണ്ടും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം അടച്ചിട്ട ഏഴ് വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി അടച്ചിട്ടിരുന്ന കശ്മീർ താഴ്‌വരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വീണ്ടും സഞ്ചാരികൾക്കായി തുറന്നിരിക്കുന്നത്.
വെള്ളിയാഴ്ച ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഏകീകൃത സുരക്ഷാ അവലോകന യോഗത്തിന് ശേഷമാണ് ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ തീരുമാനമായത്. ആരു വാലി
റാഫ്റ്റിംഗ് പോയിന്റ്, യന്നാർ
അക്കാഡ് പാർക്ക്, പദ്‌ഷാഹി പാർക്ക്, കമാൻഡ് പോസ്റ്റ്, ഡാഗൻ ടോപ്പ് (റംബാൻ), ധാഗർ (കത്വ), ശിവ ഗുഹ (സലാൽ, റിയാസി) എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വീണ്ടും തുറന്നു നൽകിയിരിക്കുന്നത്.
ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരൻ പ്രദേശത്ത് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു. ആക്രമണത്തെത്തുടർന്ന്, കശ്മീർ താഴ്‌വരയിലെയും ജമ്മു മേഖലയിലെയും 50 ഓളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അധികൃതർ അടച്ചിരുന്നു. പിന്നീട്
ജൂൺ തുടക്കത്തിൽ, പഹൽഗാമിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടെ 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ ജമ്മു കശ്മീർ ഭരണകൂടം വീണ്ടും തുറന്നിരുന്നു.
Discussion about this post