500 ബില്യൺ ഡോളറിന്‌റെ (50,000) ആസ്തിയ്ക്ക് ഉടമയായി ടെസ്ല സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌ക്. ഈ നേട്ടത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. ഫോബ്‌സിൻറെ റിയൽടൈം ബില്യണയർ പട്ടികപ്രകാരം ലോക സമ്പന്നൻറെ നിലവിലെ ആസ്തി 500.1 ബില്യൺ ഡോളറാണ്. ഏകദേശം 44.34 ലക്ഷം കോടി രൂപയോളം വരുമിത്. രണ്ടാം സ്ഥാനത്തുള്ള ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസണിന്റെ ആസ്തിയേക്കാൾ 150 ബില്യൺ ഡോളർ മുന്നിലാണ് മസ്‌ക്.
ടെസ്‌ലയിലെ ഓഹരി പങ്കാളിത്തമാണ് മസ്‌കിൻറെ സമ്പത്തിൻറെ വലിയ ഭാഗം. 12.4 ശതമാനം ഓഹരിയാണ് മസ്‌കിനുള്ളത്. ഈ വർഷം ഇതുവരെ 14 ശതമാനം നേട്ടമാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. ബുധനാഴ്ച ഓഹരി നാലു ശതമാനം നേട്ടത്തിലായതോടെ 9.3 ബില്യൺ ഡോളറാണ് മസ്‌കിൻറെ ആസ്തിയിൽ കൂട്ടിച്ചേർക്കപ്പെട്ടത്.
മറ്റ് സംരംഭങ്ങളായ എഐ സ്റ്റാർട്ടപ്പ് xAI, സ്‌പേസ്എക്‌സ് എന്നിവയുടെ മൂല്യം വർധിച്ചതും മസ്‌കിന് നേട്ടമായി. xAI ൻറെ മൂല്യം ജൂലൈയിൽ 75 ബില്യൺ ഡോളറിനാണ് കണക്കാക്കിയത്, കമ്പനി 200 ബില്യൺ ഡോളർ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുണ്ട്. അടുത്തിടെ നടന്ന ഫണ്ടിംഗ് ചർച്ചകൾക്ക് ശേഷം സ്‌പേസ്എക്‌സിന്റെ മൂല്യം ഏകദേശം 400 ബില്യൺ ഡോളറായാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post