വെള്ളച്ചാട്ടത്തിൽ വീണ ഐഫോൺ വീണ്ടെടുത്ത് നൽകി അഗ്നിരക്ഷാസേന. മലപ്പുറം കരുവാക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലായിരുന്നു അഗ്നിരക്ഷാസേനയുടെ രക്ഷാ പ്രവർത്തനം.
അവധി ദിനം ആഘോഷിക്കാനെത്തിയ പുത്തനത്താണി സ്വദേശി റനീഷിന്റെ ഫോണായിരുന്നു വെള്ളച്ചാട്ടത്തിൽ പതിച്ചത്. ഒരു ലക്ഷത്തിലധികം വില വരുന്ന ഫോൺ അപകടസാധ്യതയുള്ള ഭാഗത്തേക്കായിരുന്നു പതിച്ചത്. ഇതുമൂലം ആരും ഫോൺ എടുക്കാനായി മുന്നോട്ട് വന്നില്ല. ഇതോടെ തിരുവാലി ഫയർ സ്റ്റേഷന്റെ സഹായം തേടുകയായിരുന്നു.
കരീം കണ്ണൂക്കാരന്റെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തി ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ശക്തമായ കുത്തൊഴുക്കുള്ളതിനാൽ കയർകെട്ടിയാണ് മുങ്ങൽ വിദഗ്ധർ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്.
Discussion about this post