ശതാബ്ദി നിറവിലുള്ള രാഷ്ട്രീയ സ്വയം സേവകിനെ പ്രശംസിച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ആർഎസ്എസിനെ പ്രശംസിച്ചത്.
അംഗീകാരം തേടാതെ,സാമൂഹിക സേവനത്തിനായി സമർപ്പിതരായ ഇത്തരം കൂടുതൽ സംഘടനകൾ ലോകത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.’അംഗീകാരം തേടാതെ സാമൂഹിക സേവനത്തിനായി സമർപ്പിച്ചിരിക്കുന്ന ആർഎസ്എസ് പോലുള്ള കൂടുതൽ സംഘടനകളെ ലോകത്തിന് ആവശ്യമാണ്. ലോകമെമ്പാടുമുള്ള അവരുടെ പ്രവർത്തനങ്ങൾ ഞാൻ കണ്ടിട്ടുണ്ട്: സമൂഹങ്ങളെ സഹായിക്കുക, ദരിദ്രരെ പിന്തുണയ്ക്കുക, യുവാക്കളെ ശാക്തീകരിക്കുക. ജാതിയില്ല മതമില്ല, അതിരുകളില്ല സേവനം മാത്രം. ഈ ദൗത്യം മുന്നോട്ട് കൊണ്ട് പോകുന്ന ഓരോ വളണ്ടിയറെയും ഞാൻ അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം കുറിച്ചു.
പാകിസ്താൻ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ ഹിന്ദു ക്രിക്കറ്റ് താരമാണ് ഡാനിഷ് കനേരിയ. നിലവിൽ യുകെയിൽ സ്ഥിരം താമസമാക്കിയ ഡാനിഷ്, പാകിസ്താൻ തീവ്രവാദികൾക്ക് അഭയം നൽകുന്ന ഇടമാണെന്ന് നേരത്തെ തുറന്നടിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഡാനിഷ്,പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുകയും സംഭവത്തിൽ മൗനം പാലിച്ചതിന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ വിമർശിക്കുകയും ചെയ്തു.
Discussion about this post