പാലക്കാട്; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പുതുനഗരത്തിസാണ് സംഭവം. പുതുനഗരം സിപിഎം ലോക്കൽ കമ്മറ്റിക്ക് കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ ഷാജി(40) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തി വരികയാണ് പ്രതി, കടയിലെത്തിയ 10ാം ക്ലാസുകാരന്, പ്രതി സ്വകാര്യഭാഗം കാണിച്ച് നൽകുകയും കുട്ടിയുടെ സ്വകാര്യഭാഗത്ത് അനുചിതമായി സ്പർശിക്കുകയും പീഡനത്തിന് ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. തുടർന്ന് കുട്ടി ദുരനുഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
Discussion about this post