ചികിത്സാ പിഴവിനെത്തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് പരാതി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പാലക്കാട് പല്ലശന സ്വദേശിനിയായവിനോദിനിയ്ക്കാണ് വലതു കൈ നഷ്ടപ്പെട്ടത് . ചികിത്സാ പിഴവിനെത്തുടർന്ന് കുട്ടിയുടെ നിലഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് കൈമുറിച്ചുമാറ്റിയത്.
സെപ്റ്റംബര്‍ 24-ന് വീട്ടില്‍ കളിക്കുന്നതിനിടെ വീണ് കൈയ്ക്ക് പരിക്ക് പറ്റിയ കുട്ടിയെ ആദ്യം ആദ്യംചിറ്റൂര്‍ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. കൈയ്ക്ക് പൊട്ടലുംമുറിവും ഉണ്ടായിരുന്നു. മുറിവിൽ മരുന്നു വച്ച് കെട്ടിയ ശേഷം അതിനു മേലെയാണ് പ്ളാസ്റ്റർഇട്ടതെന്നാണ് കുടുംബം പറയുന്നത്. കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല.
അഞ്ചുദിവസം കഴിഞ്ഞ് വന്നാല്‍മതിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വേദനകൂടിയതിനെത്തുടർന്ന് ഇതിന് മുൻപേ വീണ്ടും ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ്കൈയ്യിലെ മുറിവ് പഴുത്തത് കാണുന്നത് .തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽഎത്തിക്കുകയായിരുന്നു.
സംഭവത്തില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്പുറത്ത് വന്നിട്ടുണ്ട്. ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post