ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലും ഇന്ത്യൻ ആധിപത്യം. തലേന്നത്തെ സ്‌കോറിൽ തന്നെ ഡിക്ലയർ ചെയ്ത ഇന്ത്യക്ക് 286 ലീഡ് ഉണ്ട്. എന്തായാലും ഇന്ന് തന്നെ മത്സരം അവസാനിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി വേഗത്തിൽ വെസ്റ്റ് ഇൻഡീസിനെ പുറത്താക്കാനാണ് ഇന്ത്യ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മറുപടി ബാറ്റിങ്ങിൽ കുറച്ചുസമയമൊക്കെ പിടിച്ചുനിന്നുനോക്കി എങ്കിലും മുഹമ്മദ് സിറാജ് എറിഞ്ഞ എട്ടാം ഓവറിൽ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ടി ചന്ദ്രപോളിന്റെ വിക്കറ്റാണ് അവർക്ക് ആദ്യം നഷ്ടമായത്. സിറാജിന്റെ മികവിൽ വന്ന വിക്കറ്റ് എന്നതിനെക്കാൾ ഉപരി ഇത് ക്യാച്ച് എടുത്ത നിതീഷ് കുമാർ റെഡ്ഢിയുടെ വിക്കറ്റാണ് എന്ന് പറയുന്നത് ആയിരിക്കും കൂടുതൽ ശരി.
സിറാജിന്റെ പന്തിൽ ടി ചന്ദ്രപോൾ സ്‌ക്വയർ ലെഗിലേക്ക് ഒരു ഷോട്ട് കളിച്ചു. എന്നാൽ നിതീഷ് അത് അവിശ്വനീയമായി ഒന്നാന്തരം ഡൈവിലൂടെ ചാടി പിടിക്കുക ആയിരുന്നു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു ക്യാച്ച്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നിതീഷിനെ സംബന്ധിച്ച് അത്ര മികച്ച ഫോമിൽ അല്ല താരമിപ്പോൾ കളിക്കുന്നത്. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റിങ്ങിൽ ഇന്ത്യ നേരത്തെ ഡിക്ലയർ ചെയ്തതിനാൽ താരത്തിന് അവിടെയും അവസരം കിട്ടിയില്ല. എന്തായാലും തകർപ്പൻ ഫീൽഡിങ് നടത്തി താരം തന്റെ സാന്നിധ്യം അറിയിക്കുക ആയിരുന്നു.
എന്തായാലും ഇന്നിംഗ്സ് തോൽവി മുന്നിൽ കാണുന്ന വെസ്റ്റ് ഇൻഡീസ് ഇപ്പോൾ 83 – 5 എന്ന നിലയിലാണ് നിൽക്കുന്നത്. ഇന്ത്യക്കായി ജഡേജ മൂന്നും കുൽദീപ് സിറാജ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി കഴിഞ്ഞു.
WHAT A CATCH BY NITISH KUMAR REDDY…!!! 🤯🔥 pic.twitter.com/MXwiaMjKTY
— Johns. (@CricCrazyJohns) October 4, 2025
https://twitter.com/i/status/1974336528387350991
Discussion about this post