സ്‌കൂളുകളിൽ ഹൈസ്കൂൾ മുതൽ വിദ്യാർത്ഥികൾക്ക് ആഴ്ചതോറും ”സൈബർ പിരീഡ് ഏർപ്പെടുത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബോളിവുഡ് താരം അക്ഷയ് കുമാർ. സൈബർ അവബോധ മാസത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം . തന്റെ മകൾ നേരിട്ട സൈബർ ആക്രമണത്തെ കുറിച്ച് വ്യക്തമാക്കികൊണ്ടാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഓൺലൈൻ വീഡിയോ ഗെയിം കളിക്കുകയായിരുന്ന മകളോട് അഞാതൻ നഗ്ന ചിത്രം ആവശ്യപ്പെട്ടുവെന്നാണ് താരം വെളിപ്പെടുത്തിയത്. സ്‌കൂളുകളിൽ സൈബർ പീരീഡ് നിലവിൽ വരുത്തണമെന്നതിന്റെ ആവശ്യകതയെ പറ്റി വ്യക്തിപരമായ അനുഭവത്തിലൂടെ വിവരിക്കുകയായിരുന്നു അദ്ദേഹം.
”കുറച്ച് മാസങ്ങൾക്ക് മുൻപ് മകൾ ഓൺലൈൻ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്ന ഇടയിൽ ഒരു അപരിചിതൻ മകൾക്ക് സന്ദേശം അയക്കുകയും ജൻഡർ ചോദിക്കുകയും ചെയ്തു. മകൾ സ്ത്രീ ആണെന്നു പറഞ്ഞ ഉടനെ തന്നെ നഗ്‌ന ചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. ഉടനെ തന്നെ മകൾ ക്യാമറ ഓഫ് ചെയ്യുകയും അമ്മയെ വിവരമറിയിയ്ക്കുകയും ചെയ്തു. ആ സംഭവം ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നായിരുന്നു. അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.” ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ സാധാരണമായി നടക്കുന്ന ഒരു കാര്യമായി മാറിയിരിക്കുകയാണ്. ” ഇതിൽ നിന്നൊക്കെ സ്വയം സംരക്ഷിക്കണമെന്ന് കുട്ടികളെ ബോധവൽകരിക്കണം എന്നതാണ് സൈബർ പീരീഡ് കൊണ്ട് അർത്ഥമാക്കുന്നത്, താരം വ്യക്തമാക്കി. പ്രിയദർശന്റെ ആക്ഷൻ ത്രില്ലർ ചിത്രമായ ഹൈവാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് താരം ഇപ്പോൾ
Discussion about this post