പാക് അധിനിവേശ കശ്മീരിൽ പാകിസ്താൻ സുരക്ഷാസേനയുടെ യൂണിഫോം വഴിയോരത്ത് നിസാരവിലയ്ക്ക് വിൽപ്പനയ്ക്ക് വച്ച് പ്രതിഷേധക്കാർ. പിഒകെയിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കെയാണ് സംഭവം. പ്രദേശത്തെ പ്രതിഷേധം പാകിസ്താൻ സർക്കാരിനും സൈന്യത്തിനും തലവേദനയായി മാറിയിരിക്കെയാണ്.
ഇതിനിടെ പാകിസ്താന് കൂടുതൽ നാണക്കേടുണ്ടാക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ, പ്രതിഷേധക്കാർ പാക് ആർമി യൂണിഫോമുകളും ഹെൽമറ്റുകളും മറ്റ് വസ്തുക്കളും വെറും 10 രൂപയ്ക്ക് വിൽക്കുന്നത് കാണാം. ആളുകൾ ചിരിച്ചുകൊണ്ട് ‘ എല്ലാം വെറും 10 രൂപയ്ക്ക്’ എന്ന് പറഞ്ഞാണ് വിൽക്കുന്നത്.
പാക് മാദ്ധ്യമങ്ങൾ പറയുന്നതനുസരിച്ച്, പിഒകെയിലെ പ്രതിഷേധക്കാർ എന്ത് വില കൊടുത്താലുംം പിന്മാറാൻ തയ്യാറല്ല. 38 പ്രധാന ആവശ്യങ്ങൾ അവർ പാകിസ്താൻ സർക്കാരിനു മുന്നിൽ വച്ചിട്ടുണ്ട്. 70 വർഷമായി തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഇനി തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടണമെന്നും അല്ലെങ്കിൽ പൊതുജനരോഷം നേരിടണമെന്നും പ്രതിഷേധക്കാർ പറയുന്നു.
Discussion about this post