പാകിസ്താന് സൈനിക സഹായം നൽകാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ തള്ളി റഷ്യ രംഗത്ത്. ജെഫ്-17 തണ്ടർ ബ്ലോക്ക് 3 യുദ്ധവിമാനങ്ങളിൽ സംയോജിപ്പിക്കുന്നതിനായി പാകിസ്താന് ആർഡി-93 എംഎ എഞ്ചിനുകൾ നൽകുമെന്ന റിപ്പോർട്ടുകളാണ് റഷ്യ തള്ളിയിരിക്കുന്നത്. പാകിസ്താനുമായി അത്തരം സഹകരണം ഇല്ലെന്ന് പറഞ്ഞാണ് റഷ്യ റിപ്പോർട്ടുകൾ തള്ളിയത്.
കേൾക്കുന്നതെല്ലാം യുക്തരഹിതമായ കാര്യങ്ങളാണെന്ന് റഷ്യയുടെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരം റിപ്പോർട്ടുകൾ യുക്തിരഹിതമാണെന്നും വിഷയത്തെ ഗൗരവത്തോടെ പരിഗണിക്കുന്നവരെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയില്ലാത്തവരാണെന്നുമാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ഇന്ത്യയെ അസ്വസ്ഥമാക്കും വിധത്തിലുള്ള സഹകരണം പാകിസ്താനുമായി റഷ്യക്കില്ലെന്നും അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതും മുന്നോട്ടുള്ളതുമായ ഇന്ത്യ-റഷ്യ സഹകരണത്തെ തകർക്കാനുള്ള ശ്രമമായാണ് ഈ റിപ്പോർട്ടുകളെ കാണുന്നതെന്നും ഉന്നത ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Discussion about this post