മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവൻ ബലികൊടുത്ത സൈനികന്റെ സഹോദരിയുടെ വിവാഹം മംഗളമായി നടത്തിക്കൊടുത്ത് സൈനികർ. ഹിമാചൽ പ്രദേശിലാണ് സംഭവം. 2024 ഫെബ്രുവരിയിൽ അരുണാചൽ പ്രദേശിൽ നടന്ന ഓപ്പറേഷൻ അലർട്ടിനിടെയാണ് ആശിഷ് വീരമൃത്യുവരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹമാണ് കഴിഞ്ഞ ദിവസം സിർമൗർ ജില്ലയിലെ ദർലിയിൽ വച്ച് നടന്നത്.
വിവാഹവേളയിൽ ആശിഷിന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകളെല്ലാം പൂർത്തീകരിച്ചത് സഹപ്രവർത്തകർ ചേർന്നായിരുന്നു. ആശിഷിന്റെ റെജിമെന്റിലെ അംഗങ്ങളാണ് ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചത്. പരമ്പരാഗതമായി വിവാഹച്ചടങ്ങിൽ ഒരു സഹോദരൻ നിർവ്വഹിക്കേണ്ട കടമകളെല്ലാം സൈനികർ ഒത്തുചേർന്ന് ചെയ്യുകയായിരുന്നു. നിറഞ്ഞ കണ്ണുകളോടെ വികാരാധീനരായാണ് അതിഥികൾ ചടങ്ങിൽ പങ്കെടുത്തത്.
Discussion about this post