സിനിമകളിൽ നിന്ന് ഇടവേളയെടുത്ത് അവധിക്കാലം ചിലവഴിക്കുന്ന തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ ചിത്രങ്ങൾ വൈറലാവുന്നു. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഹിമാലയസാനുക്കളിൽ ആത്മീയ യാത്ര നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന ചിത്രത്തിൽ താരജാഡകളില്ലാതെ വഴിയോരത്തെ ഒരു സാധാരണ കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന രജനികാന്തിനെയാണ് കാണാൻ സാധിക്കുന്നത്. എളിമയോടെ ആഡംബരമേതുമില്ലാതെ ഇലകൊണ്ട് നിർമ്മിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്ന താരത്തെ പ്രശംസിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു ചിത്രത്തിൽ ലളിതമായ വെളുത്ത വസ്ത്രം ധരിച്ച രജനികാന്ത് പ്രദേശവാസികളുമായി സമയം ചിലവഴിക്കുന്നതും കാണാം.
കഴിഞ്ഞ ദിവസം,സ്വാമി ദയാനന്ദ സരസ്വതിയുടെ ആശ്രമം സന്ദർശിച്ച രജനീകാന്ത്, ഗംഗാ ആരതിയിൽ പങ്കെടുത്തിരിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്നു.എല്ലാവർഷവും തിരക്കുകൾക്കിടയിൽ തെന്നിന്ത്യൻ താരരാജാവ് രജനീകാന്ത് ഹിമാലയക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദർശിക്കാറുണ്ടെന്ന് ആശ്രമം അധികൃതർ പറഞ്ഞു.
Discussion about this post