ന്യൂഡൽഹി; ഇന്നത്തെ ഐ.സി.സി വനിതാ ലോകകപ്പിലും ഇന്ത്യ പാക് മത്സരത്തിൽ ടോസ് ചെയ്തതിന് ശേഷമുള്ള പതിവ് ഹസ്ത ദാനം ഉണ്ടായില്ല. പുരുഷ ക്രിക്കറ്റിൽ നടന്ന വിവാദങ്ങളുടെ തുടർച്ചയായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ക്യാപ്റ്റൻ ഫാത്തിമ സനക്ക് ഹസ്തദാനം നൽകാൻ വിസമ്മതിക്കുകയായിരുന്നു.
ഇരു ടീമുകൾക്കുമിടയിൽ തുടരുന്ന അസ്വസ്ഥത അന്താരാഷ്ട്ര തലത്തിലും ചർച്ച ആവുകയാണ്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ആണ് വനിതാ ലോകകപ്പ് നടക്കുന്നത്. മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ നേടിയ 59 റൺസിൻ്റെ വിജയ തുടക്കത്തിൻ്റെ ആത്മവിശ്വാസത്തിൽ ആണ് ഇന്ത്യൻ ടീം.
ബംഗ്ലാദേശിൽ നിന്ന് കനത്ത പരാജയമാണ് മുന്നേ നടന്ന മത്സരത്തിൽ പാകിസ്താൻ ഏറ്റുവാങ്ങിയത്. ഏഷ്യാ കപ്പിൽ ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽ നിന്നും ട്രോഫി സ്വീകരിക്കാതെ മടങ്ങിയതോടെ ഇന്ത്യയുടെ നിലപാട് വ്യക്തമായിരുന്നു.
ഹസ്ത ദാനത്തെ കുറിച്ചോ എതിർ ടീമിനെ കെട്ടിപ്പിടിക്കുന്നതിനെ കുറിച്ചോ ഒന്നും പറയാൻ ആകില്ല എങ്കിലും ക്രിക്കറ്റ് പ്രോട്ടോകോൾ എല്ലാം തന്നെ പാലിച്ച് തന്നെ ആവും ഇന്ത്യ പാകിസ്താന് എതിരെ മത്സരിക്കുക എന്ന് ബി സി സി ഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചിരുന്നു.
Discussion about this post