സ്ത്രീകൾക്ക് സ്വയം അഭിമാനത്തോടെ സംസാരിക്കാൻ കഴിയണമെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ. ലോകകപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു. ‘കോൻ ബനേഗ ക്രോർപതി’ (കെ.ബി.സി) എന്ന പരിപാടിയിൽ സ്ത്രീ പ്രേക്ഷകരുമായി ഇടപെടുന്നതിനെക്കുറിച്ചും അമിതാഭ് പങ്കുവെച്ചു.
കെ.ബി.സിയിൽ, സദസ്സിൽ ഇരിക്കുന്ന ഏതെങ്കിലും സ്ത്രീയോട് ‘നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ഞാൻ ചോദിക്കുമ്പോഴെല്ലാം അവർ പതിഞ്ഞ ശബ്ദത്തിൽ ‘ഞാൻ ഒരു വീട്ടമ്മയാണ്’ എന്ന് മറുപടി നൽകും. എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറയുന്നത്? ഒരു വീട് കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല ! വീട്, ഭർത്താവ്, കുട്ടികൾ, എല്ലാവർക്കും ഭക്ഷണം പാകം ചെയ്യുക, എല്ലാ ജോലികളും മേൽനോട്ടം വഹിക്കുക. ഇത് എളുപ്പമുള്ള ജോലിയല്ല -അമിതാഭ് ബച്ചൻ കുറിച്ചു. കോവിഡ് മഹാമാരി സ്ത്രീകൾ എങ്ങനെ തങ്ങളെത്തന്നെ കൈകാര്യം ചെയ്യുന്നുവെന്ന് എല്ലാ പുരുഷന്മാർക്കും മനസ്സിലായി. ഭാര്യ ചെയ്യുന്ന ജോലി നോക്കേണ്ടി വന്നു
Discussion about this post