വർഗീയ പരാമർശവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്നാണ് കെഎം ഷാജി പറഞ്ഞത്. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിലാണ് ലീഗ് നേതാവിന്റെ ഈ പരാമർശം.
എംഎൽഎ മാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം. നഷ്ടപ്പെട്ട ഒമ്പതര വർഷത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുമെന്നും കെ.എം. ഷാജി പറഞ്ഞു.
എത്ര എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ എത്ര കോഴ്‌സുകൾ, എത്ര ബാച്ചുകൾ മുസ്ലിം മാനേജ്‌മെന്റുകൾക്ക് കിട്ടി. ഭരണം വേണമല്ലോ. പക്ഷേ ഭരിക്കുന്നത് എംഎൽഎമാരുടെയും മന്ത്രിമാരുടെയും എണ്ണംകൂട്ടാൻ മാത്രമായിരിക്കില്ല, നഷ്ടപ്പെട്ട് പോയ ഒൻപതര കൊല്ലത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണമെന്നാണ് കെഎം ഷാജിയുടെ വാക്കുകൾ.
Discussion about this post