ബോളിവുഡ് താരം അർജുൻ കപൂറിനെ കുറിച്ച് സഹോദരി അൻശുള കപൂർ ഇസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ വൈറലാവുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അർജുൻ കപൂർ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് അൻശുള കുറിച്ചത്. കഴിഞ്ഞ ദിവസം നടന്ന വിവാഹനിശ്ചയ ചടങ്ങിലെ വീഡിയോക്കൊപ്പമാണ് അംശുള സഹോദര സ്‌നേഹത്തെ കുറിച്ച് വാചാലയായത്.
‘ഭയ്യ (സഹോദരൻ). എത്ര ലളിതമായ ഒരു വാക്ക്, പക്ഷേ അത് എന്റെ ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്നു . നീ എന്റെ വീടായിരുന്നു, എന്നും എന്റെ സുരക്ഷിത ഇടമായിരുന്നു, ആ വാക്കുകളുടെ അർത്ഥം എനിക്ക് മനസ്സിലാകുന്നതിന് വളരെ മുമ്പുതന്നെ.”നമ്മുടെ ചുറ്റും ജീവിതം മാറിമറിഞ്ഞപ്പോഴെല്ലാം, നീയായിരുന്നു എനിക്കെല്ലാം. എന്റെ ആശ്വാസം,എല്ലാ കൊടുങ്കാറ്റിലും എന്റെ ശാന്തത. എന്റെ ഓരോ ഭാവവും നീ കണ്ടിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട, പ്രതീക്ഷയുള്ള, ഹൃദയം തകർന്ന. നീ അതിനെയെല്ലാം ഒരുപോലെ സ്നേഹിച്ചിട്ടുണ്ട്.’ഞാൻ അടുത്തതായി ഏത് അദ്ധ്യായത്തിലേക്ക് കാലെടുത്തുവച്ചാലും, എന്റെ ഒരു ഭാഗം എപ്പോഴും ഇവിടെ തന്നെ ഉണ്ടായിരിക്കും – നിങ്ങളോടൊപ്പമുണ്ടാകും എന്നറിയുന്നതിൽ ഒരുതരം സമാധാനമുണ്ട്. എന്റെ ഭായ്.എന്റെ വീട്. ‘എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.അംശുളയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകളായി എത്തിയത്.
ബോളിവുഡിലെ പ്രമുഖ നിർമ്മാതാവ് ബോണി കപൂറിന്റെയും ആദ്യ ഭാര്യ മോനിഷ ഷൂരിയുടെയും മക്കളാണ് യുവനടൻ അർജുൻ കപൂറും അൻശുള കപൂറും. ഈ കഴിഞ്ഞ ഒക്ടോബർ 2 നാണ് അൻശുളയും ആൺസുഹൃത്ത് റോഹൻ താക്കറും തമ്മിലുള്ള വിവാഹനിശ്ച ചടങ്ങ് നടന്നത്. ഏറെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചടങ്ങിൽ അൻശുളയുടെയും അർജുന്റെയും അർദ്ധ സഹോരിമാരായ ,ഖുഷി കപൂറും ജാൻവി കപൂറും പങ്കെടുത്തിരുന്നു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമെത്തിയ ചടങ്ങിൽ താരസുന്ദരികളായ ശനയയും സോനവും അതിഥികളായെത്തിയിരുന്നു.
Discussion about this post