മലയാളികൾ നെഞ്ചിലേറ്റിയ ഗായികയാണ് രഞ്ജിനി ജോസ്. നിരവധി ജനപ്രിയ ഗാനങ്ങൾ ഗായികയുടേതായുണ്ടെങ്കിലും നിരന്തരം ഗോസിപ്പ് കോളങ്ങളിലും താരം അകപ്പെടാറുണ്ട്.അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനൊപ്പം ചേർത്താണ് രഞ്ജിനി ജോസ് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറയാറുള്ളത്.
രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധത്തിലാണെന്നായിരുന്നു പ്രചാരണം.ഗായകൻ വിജയ് യേശുദാസുമായി പ്രണയത്തിലാണെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനോടെല്ലാം പ്രതികരിക്കുകയാണ് ഗായിക. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയാണ് ഗായികയുടെ പ്രതികരണം.
കൊവിഡിന് ശേഷം ആളുകൾ സെൻസിറ്റീവും ഇൻസെൻസിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്. ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവനെന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങൾ ഡേറ്റ് ചെയ്തിട്ടില്ല, അങ്ങനെ ചിന്തിക്കുന്നവർക്ക് ഭ്രാന്താണ്. ചിലർ നേരിട്ട് എന്റെയടുത്ത് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിജയ് പത്താം ക്ലാസ് മുതൽ എന്റെ സുഹൃത്താണ്. അന്ന് മുതൽ അറിയാം. ഞാൻ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവനെന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കരൺ ജോഹറിന്റെ സിനിമയിൽ നടക്കുമായിരിക്കും ഇതൊക്കെ, പക്ഷേ എന്റെ ജീവിതത്തിൽ നടക്കില്ല. പിന്നെ എന്നേയും നിന്നേയും ചേർത്താണ് വിവരക്കേട് പറഞ്ഞത്, നമ്മൾ ലെസ്ബിയൻ ആണെന്ന്. ലെസ്ബിയൻ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്നം. എനിക്ക് അവരോട് എതിർപ്പുകളില്ല, പക്ഷെ ഞാൻ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങൾ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ലെന്നും താരം വ്യക്തമാക്കി.
Discussion about this post