സംസ്ഥാനത്ത് അമീബിക് മസ്ജിഷ്‌കജ്വര വ്യാപനത്തിൽ ആശങ്ക. ഇതോടെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പത്ത് മാസത്തനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 22 പേർ മരണത്തിനിരയായി. തിരുവനന്തപുരം ജില്ലയിൽ മാത്രം നിലവിൽ മൂന്ന് ആക്ടീവ് കേസുകളാണുള്ളത്. രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നു.
കേരളത്തിൽ രോഗം നിർണയം കൃത്യമായി നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ഉറവിടം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഒഴുക്കില്ലാത്ത കുളങ്ങളിൽ കുളിച്ചവർക്ക് രോഗം വരുന്നതെന്നാണ് ആരോഗ്യവകുപ്പ് ആദ്യഘട്ടത്തിൽ ആദ്യഘട്ടത്തിൽ വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം ഉപയോഗിക്കുന്നവർക്ക് പോലും രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്കപരത്തുന്നത്.
Discussion about this post