സ്റ്റോക്ഹോം : 2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോർക്കായിക്ക് ആണ് പുരസ്കാരം ലഭിച്ചത്. ഭീകരതയുടെ നടുവിലും അദ്ദേഹത്തിന്റെ രചനകൾ കലയുടെ ശക്തി പ്രകടമാക്കുന്നുവെന്ന് നോബൽ സമ്മാനം പ്രഖ്യാപിച്ച സ്വീഡിഷ് അക്കാദമി പറഞ്ഞു.
ലാസ്ലോ ക്രാസ്നഹോർക്കായിയുടെ രചനകൾ അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിലും കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്നുവെന്ന് സ്വീഡിഷ് അക്കാദമി പുരസ്കാരപ്രഖ്യാപനത്തിൽ വ്യക്തമാക്കി. 71 കാരനായ ക്രാസ്നഹോർക്കായിക്ക് 2015 ലെ മാൻ ബുക്കർ ഇന്റർനാഷണൽ സമ്മാനം ഉൾപ്പെടെ നിരവധി അവാർഡുകൾ നേരത്തെ ലഭിച്ചിട്ടുണ്ട്.
ലാസ്ലോയ്ക്ക് 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (10.3 കോടി രൂപ), ഒരു സ്വർണ്ണ മെഡൽ, ഒരു സർട്ടിഫിക്കറ്റ് എന്നിവയാണ് സമ്മാനമായി ലഭിക്കുക. ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ വെച്ച് അദ്ദേഹത്തിന് പുരസ്കാരം സമർപ്പിക്കും.
Discussion about this post