വാഷിംഗ്ടൺ : യു എസിന്റെ AMRAAM മിസൈലുകൾ പാകിസ്താന് നൽകില്ലെന്ന് വ്യക്തമാക്കി യുഎസ്. പാകിസ്താന് മിസൈലുകൾ വിതരണം ചെയ്യുമെന്ന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചു. ഇത്തരത്തിൽ വന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
പാകിസ്താനുമായി 41.7 മില്യൺ ഡോളറിന്റെ കരാർ സൃഷ്ടിച്ചിരിക്കുന്നത് നിലവിലുള്ള മിസൈൽ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും സ്പെയറുകൾക്കുമായാണ് എന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. പാകിസ്താന് യുഎസ് അഡ്വാൻസ്ഡ് മീഡിയം-റേഞ്ച് എയർ-ടു-എയർ മിസൈലുകൾ (AMRAAM) വിതരണം ചെയ്യുമെന്ന വാർത്ത നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നേരത്തെ ഇന്ത്യയിലെ യുഎസ് എംബസി ഈ വാർത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
“2025 സെപ്റ്റംബർ 30-ന്, യുദ്ധവകുപ്പ് സ്റ്റാൻഡേർഡ് കരാർ പ്രഖ്യാപനങ്ങളുടെ ഒരു പട്ടിക പുറത്തിറക്കി, പാകിസ്താൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള അറ്റകുറ്റപ്പണികൾക്കും സ്പെയറുകൾക്കുമായി നിലവിലുള്ള വിദേശ സൈനിക വിൽപ്പന കരാറുകളിൽ ഭേദഗതികൾ വ്യക്തമാക്കിയിരുന്നതാണ് ഈ കരാർ,” എന്ന് ഇന്ത്യയിലെ യുഎസ് എംബസി ഒരു പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post