വാഷിംഗ്ടൺ : ട്രംപിന് നോബൽ പുരസ്‌കാരം കിട്ടാത്തതിൽ പ്രതികരണവുമായി വൈറ്റ് ഹൗസ്. “ഒരിക്കൽ കൂടി, സമാധാനത്തിനു മുകളിൽ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബൽ കമ്മിറ്റി തെളിയിച്ചിരിക്കുന്നു” എന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ അഭിപ്രായപ്പെട്ടു. നോബൽ സമ്മാനം കിട്ടിയില്ലെങ്കിലും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതും ജീവൻ രക്ഷിക്കുന്നതും അദ്ദേഹം ഇനിയും തുടരും എന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.
വെനിസ്വേലയിലെ ജനാധിപത്യ പ്രവർത്തകയായ മരിയ മച്ചാഡോയ്ക്ക് 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതിനെ വൈറ്റ് ഹൗസ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. യുഎസ് പ്രസിഡന്റ് ഇനിയും സമാധാന കരാറുകൾ ഉണ്ടാക്കുന്നത് തുടരുകയും യുദ്ധങ്ങൾ അവസാനിപ്പിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യും എന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചു.
“പ്രസിഡന്റ് ട്രംപിന്റെ ഹൃദയം ഒരു മനുഷ്യസ്നേഹിയുടേതാണ്. തന്റെ ഇച്ഛാശക്തിയുടെ ശക്തിയാൽ പർവതങ്ങളെ പോലും ചലിപ്പിക്കാൻ കഴിയുന്ന അദ്ദേഹത്തെപ്പോലെ മറ്റാരും ഉണ്ടാകില്ല,” എന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഭിപ്രായപ്പെട്ടു.
Discussion about this post