പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തി മരിച്ച നിലയിൽ. പള്ളിക്കുന്നിലെ വീട്ടിലാണ് അശ്വന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പറശ്ശിനിക്കടവ്, നാണിശ്ശേരി കോൾത്തുരുത്തി കുടുക്കവളപ്പിൽ ഹൗസിൽ സൂരജിന്റെ മൂത്തമകനാണ് പികെ അശ്വന്ത്.
ആറ് മാസ് മുൻപാണ് സഹോദരൻ അദ്വൈദിനൊപ്പം ,അശ്വന്ത് പൊടിക്കുണ്ടിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്. വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മലബാറിലെ നിരവധി ക്ഷേത്രങ്ങളിലെ കോലധാരിയായിരുന്നു അശ്വന്ത്. തെയ്യക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഉണ്ടായ അശ്വന്തിന്റെ വേർപാട് തെയ്യപ്രേമികളെയെല്ലാം വേദനയിലാഴ്ത്തിയിരിക്കുകയാണ്.
Discussion about this post