മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്ഥാനഭ്രഷ്ടനായതിന് കാരണം ഇന്ത്യൻ സൈന്യമെന്ന് കുറ്റപ്പെടുത്തി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. 2025ലെ ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ ‘ഇന്ത്യയുടെ ഭാവിക്കായി രാജീവ് ഗാന്ധിയുടെ പൈതൃകത്തെ പുനർമൂല്യനിർണ്ണയം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്കയിലെ ശിഥിലീകരണം ഇന്ത്യയിൽ ശിഥിലീകരണത്തിന് കാരണമാകുമെന്ന് രാജീവ് ഗാന്ധിക്ക് അറിയാമായിരുന്നു,’എന്നിരുന്നാലും, ഓപ്പറേഷൻ വളരെ മോശമായാണ് അവസാനിച്ചത്. ‘ഇന്ത്യൻ സൈന്യം രാജീവ് ഗാന്ധിയെ നിരാശപ്പെടുത്തി, ഇന്ത്യൻ ഇന്റലിജൻസ് അദ്ദേഹത്തെ നിരാശപ്പെടുത്തി. പക്ഷേ, ആവശ്യമാണെന്ന് താൻ കരുതിയതിൽ അദ്ദേഹം ഉറച്ചുനിന്നു, കനത്ത രാഷ്ട്രീയ വിലയും നൽകിയെന്ന് മണിശങ്കർ അയ്യർ വ്യക്തമാക്കി.
ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 1987 ജൂലൈ 29 ന് കൊളംബോയിൽ വെച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് ജെ.ആർ. ജയവർധനെയും തമ്മിൽ ഇന്തോ-ശ്രീലങ്ക സമാധാന കരാർ ഒപ്പുവച്ചു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്കയിൽ ഇന്ത്യൻ സമാധാന സേന (IPKF) വിന്യസിക്കപ്പെട്ടത്. 1987ൽ ശ്രീലങ്കയിലേക്ക് സമാധാന സേനയെ അയച്ചു, ഇത് ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) യുമായി തുറന്ന പോരാട്ടത്തിലേക്ക് നയിച്ചു. 1989-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയമായിരുന്നു ഫലം. 1991 ലെ തിരഞ്ഞെടുപ്പ് വരെ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായി തുടർന്നു . തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടിഇയുടെ ഒരു ചാവേർ ബോംബാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു .
Discussion about this post