സംസ്ഥാനത്ത് മഴ അടുത്ത ദിവസങ്ങളിൽ ശക്തമാകുമെന്ന് റിപ്പോർട്ട്. തുലാവർഷ സമാനമായ ഇടിമിന്നലോട് കൂടിയ മഴ ഇനിയുള്ള ദിവസങ്ങളിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
വടക്കുകിഴക്കൻ മൺസൂണാണ് കേരളത്തിന്റെ തുലാവർഷം. തുലാമാസത്തിൽ തുടങ്ങുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മഴക്കാലമാണിത്. ഒക്ടോബർ മുതൽ ഡിസംബർ വരെ ഇത് നീളും. ഡിസംബർ അവസാനത്തോടെ മഴയ്ക്ക് ശക്തി കുറഞ്ഞു തുടങ്ങും. ഒക്ടോബറിലാണ് കൂടുതൽ മഴ ലഭിക്കുക. കനത്ത മഴയും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ പ്രത്യേകത. ഉച്ചയ്ക്കു ശേഷമായിരിക്കും മഴ. ഉച്ചവരെ കനത്ത ചൂടായിരിക്കും. ശേഷം ഇരുണ്ട് മൂടി ഇടിമിന്നലുമായി മഴയെത്തുന്നു. തുടർച്ചയായി മഴ പെയ്യുന്നതിനിടയിൽ നല്ല വെയിലുള്ള ഇടവേളകളും ഉണ്ടാകും.
നിലവിൽ കാലവർഷം കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പിൻവാങ്ങിയ സ്ഥിതിയാണ്. കർണാടകയുടെയും തെലുങ്കാന അതിർത്തി വരെ പിൻവാങ്ങി.
Discussion about this post