പട്ന : പ്രശസ്ത നാടോടി ഗായിക മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നു. 25 കാരിയായ ഗായിക ബീഹാർ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. രാഷ്ട്രീയ പ്രവേശനം നടത്താനും സ്വന്തം മണ്ഡലത്തിൽ നിന്നും മത്സരിക്കാനും ആഗ്രഹമുണ്ടെന്ന് മൈഥിലി താക്കൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭാരതീയ ജനതാ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവ്‌ഡെയെയും കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയെയും സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ബിജെപിയിൽ ചേരുന്നതായി മൈഥിലി താക്കൂർ പ്രഖ്യാപിച്ചിരിക്കുന്നത്. നാടോടി ഗായികയായ മൈഥിലിക്ക് മധുബാനിയിലും ദർഭംഗയിലുമുള്ള സ്വാധീനം സ്ഥാനാർത്ഥിയാകുന്നതിൽ നിർണായകമാകും എന്നാണ് സൂചന. 1995-ൽ ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് ബീഹാർ വിട്ടു പോകേണ്ടി വന്ന നിരവധി കുടുംബങ്ങളിൽ ഒന്നിൽ നിന്നുള്ള വ്യക്തിയാണ് മൈഥിലി താക്കൂർ എന്നുള്ളത് ബീഹാർ രാഷ്ട്രീയത്തിൽ ശ്രദ്ധേയമാകും എന്നാണ് ബിജെപി കരുതുന്നത്.
Discussion about this post