ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന അർജന്റീന- ഓസ്ട്രേലിയ പോരാട്ടം നവംബർ 17ന് നടക്കുമെന്ന് സ്ഥിരീകരണം. അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് തിയതി സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചുവെന്നും സംസ്ഥാനസർക്കാരിന് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നും മറിച്ചുള്ള പ്രചാരണം വ്യാജമാണെന്നുമാണ് റിപ്പോർട്ടുകൾ.
നവംബർ 17ന് മത്സരത്തിന്റെ തലേ ദിവസം മെസിയും സംഘവും പരിശീലനം നടത്തുന്നത് കാണാനും ആരാധകർക്ക് അവസരമൊരുക്കും. എ ആർ റഹ്മാൻ മ്യൂസിക് ഷോയും ഹനുമാൻ കൈൻഡിന്റെ സംഗീത പരിപാടിയും നവംബർ 16ന് നടക്കും. ഡ്രോൺ ഷോയും സംഘടിപ്പിക്കുമെന്നും വിവരങ്ങളുണ്ട്.
ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. നിലവിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.
Discussion about this post