വനിതാ ലോകകപ്പിൽ ബംഗ്ലാദേശ് പേസർ മരുഫ അക്തറിന്റെ പ്രകടനം ശ്രദ്ധിച്ചിരുന്നോ? തന്റെ ആദ്യ ലോകകപ്പ് മത്സരം കളിച്ച 20 കാരിയായ മരുഫ പാക്കിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ഏഴ് ഓവറിൽ 31 റൺസ് മാത്രം വഴങ്ങുകയും ചെയ്തു. ബംഗ്ലാദേശ് ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ പോരിൽ മറുഫയെ ‘മാൻ ഓഫ് ദി മാച്ച്’ ആയി തിരഞ്ഞെടുത്തു.
പന്ത് സ്വിങ് ചെയ്യാനുള്ള അസാമാന്യ കഴിവ് മരുഫയെ ഏവരും ശ്രദ്ധിക്കുന്നതിന് കാരണമായി. വനിതാ ക്രിക്കറ്റിലെ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് പ്രതിഭ എന്നാണ് പല വിദഗ്ധരും അവരെ വിശേഷിപ്പിക്കുന്നത്. ബംഗ്ലാദേശിലെ നിൽഫമാരിയിൽ നിന്നുള്ള മരുഫ ഇപ്പോൾ പ്രശസ്ത ആണെങ്കില് അവർ വന്ന യാത്ര അവളെ എളിമയുള്ളവളായിരിക്കാൻ പഠിപ്പിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ച മരുഫ തന്റെ യാത്രയെക്കുറിച്ച് ഇങ്ങനെ :
“ഞങ്ങൾക്ക്( കുടുംബത്തിന്) നല്ല വസ്ത്രങ്ങൾ ഇല്ലെന്ന് പറഞ്ഞ് അവർ വിവിധ ഒത്തുചേരലുകൾക്ക് (വിവാഹങ്ങൾ പോലുള്ളവ) ഞങ്ങളെ ആരും ക്ഷണിക്കില്ലായിരുന്നു. ഞങ്ങൾ അവിടെ പോയാൽ,അവർക്ക് നാണക്കേടാണ് എന്ന് ആളുകൾ പറയും. ഈദിന് (കണ്ണീർ) പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പോലും ഞങ്ങൾക്ക് കഴിയാത്ത ഒരു കാലമുണ്ടായിരുന്നു, ”മരുഫ പറഞ്ഞു.
“എന്റെ അച്ഛൻ ഒരു കർഷകനാണ്. ഞങ്ങളുടെ കൈവശം അധികം പണമില്ലായിരുന്നു, ഞാൻ വളർന്ന ഗ്രാമത്തിലെ ആളുകൾ പോലും വലിയ പിന്തുണ നൽകിയിരുന്നില്ല,” മരുഫ പറഞ്ഞു. “യഥാർത്ഥത്തിൽ, അന്ന് ഞങ്ങളെ കളിയാക്കിയ ആളുകളേക്കാൾ മികച്ച രീതിയിലാണ് ഇപ്പോൾ ജീവിക്കുന്നത്. എന്റെ കുടുംബത്തെ ഞാൻ എങ്ങനെ പിന്തുണയ്ക്കുന്നു എന്നത്, ഒരുപക്ഷേ പല ആൺകുട്ടികൾക്കും അങ്ങനെ ചെയ്യാൻ കഴിയില്ല. അത് എനിക്ക് ഒരു പ്രത്യേകതരം സമാധാനം നൽകുന്നു. കുട്ടിക്കാലത്ത്, ആളുകൾ എപ്പോഴാണ് ഞങ്ങളെ ആരാധനയോടെയും കൈയടിയോടെയും നോക്കുക, അഭിനന്ദിക്കുക എന്നിവയെന്ന് ഞാൻ ചിന്തിച്ചിരുന്നു. ഇപ്പോൾ, ടിവിയിൽ എന്നെത്തന്നെ കാണുമ്പോൾ, എനിക്ക് ലജ്ജ തോന്നുന്നു ,” മറുഫ കൂട്ടിച്ചേർത്തു.
Every player has a story!
Cricket, like life, doesn’t just make champions. It makes believers — those who never stopped chasing, even when the pitch of life turned rough.
Good Luck to Marufa Akter! Hope the game will take of her.pic.twitter.com/OVv7yYH9G8
— Rehan Mazhar (@rehanch04) October 14, 2025
Discussion about this post