ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ കടയ്ക്കലിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ. കുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി കുട്ടിയുടെ അമ്മയോടൊപ്പമായിരുന്നു ഹോട്ടൽ ജീവനക്കാരനായ പ്രതിയുടെ താമസം. ഈ കാലയളവിലത്രയും പെൺകുട്ടി പീഡനത്തിനിരയായി. അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി.
ഹോം നഴ്‌സായി ജോലി ചെയ്യുന്ന അമ്മ പലപ്പോഴും വീട്ടിലുണ്ടാകാറില്ല. ഈ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെൺകുഞ്ഞിനാണ് ഒമ്പതാം ക്ലാസുകാരി ജന്മം നൽകിയത്. കുട്ടിയെ ബന്ധുകൾ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് പീഡനവിവരം പുറംലോകമറിഞ്ഞത്.
Discussion about this post