ഹിജാബുമായി ബന്ധപ്പെട്ട് ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രസ്താവന സർക്കുലറായി നൽകണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ.ശിരോവസ്ത്രം ധരിച്ച് പഠനം നടത്താൻ പെൺകുട്ടികൾക്ക് സ്‌കൂൾ അധികൃതർ അനുമതി നൽകണമെന്നായിരുന്നു മന്ത്രിയുചെ പരാമർശം. ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നടപ്പിലാക്കാനായി സർക്കുലറായി നൽകണമെന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ആവശ്യപ്പെട്ടത്.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അഭിലഷണീയമാണ്. മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ നിലപാടാണ്. അത് നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് എസ്ഡിപിഐ വ്യക്തമാക്കുന്നു.
Discussion about this post