അതിർത്തിയിൽ സംഘർഷം കടുപ്പിച്ച് അഫ്ഗാനിസ്ഥാനും പാകിസ്താനും. അഫ്ഗാൻ നടത്തിയ പ്രകോപനത്തിന് നൽകിയ മറുപടിയിൽ 20 താലിബാൻ കാരെ വധിച്ചെന്നാണ് പാകിസ്താന്റെ അവകാശവാദം. എന്നാൽ 12 ഓളം സാധാരണക്കാരെ കൊലപ്പെടുത്തിയ പാകിസ്താന്റെ നിരവധി സൈനികരെ വധിച്ചെന്നും സുരക്ഷാ പോസ്റ്റുകൾ തകർത്തെന്നും താലിബാൻ പ്രതികരിച്ചു. ഏത് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചെന്നും താലിബാൻ വ്യക്തമാക്കി.
ഇതിനിടെ കാണ്ഡഹാറിലേക്ക് വ്യോമാക്രമണം നടത്തുകയാണ് പാകിസ്താൻ. കാണ്ഡഹാറിലെ ഷോറാബക് ജില്ലയിൽ അഫ്ഗാൻ പാക് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. അഫ്ഗാൻ മാദ്ധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിൽ ഇന്ന് രാവിലെ പാകിസ്താൻ ആക്രമണം നടത്തിയിരുന്നു. ആക്രമണങ്ങളിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. ആക്രമണത്തിൽ 100-ലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ 80 ഓളം പേർ സ്ത്രീകളും കുട്ടികളുമാണ്.
Discussion about this post