ആലപ്പുഴ : സിപിഎം സംസ്ഥാന ഘടകത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് കത്തയച്ച പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ പ്രമേയം പാസാക്കിയതില്‍ കേന്ദ്രനേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു. പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത് ഉചിതമായ നടപടിയല്ലെന്നും ഇത് സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
വിഎസിന്റെ സംസ്ഥാനനേതൃത്വത്തിനെതിരായ കത്ത് തള്ളികൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇന്നലെ പ്രമേയം പാസാക്കിയിത്. പല വിഷയത്തിലും വിഎസ് അച്യുതാനന്ദന് പാര്‍ട്ടിയില്‍ നിന്ന് വ്യത്യാസ്തമായ അഭിപ്രായമാണ് ഉള്ളതെന്ന രൂക്ഷമായ ആരോപണങ്ങളാണ് പ്രമേയത്തിലുണ്ടായിരുന്നത്. വിഎസ് കേന്ദ്രനേതൃത്വത്തിന് അയച്ച വിയോജന കുറിപ്പ് തള്ളിയ സെക്രട്ടറിയേറ്റ് ,വിഎസിന്റെ കത്ത് അനവസരത്തിലുള്ളതാണെന്ന് വിലയിരുത്തി. വിഎസ് കത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം സാങ്കല്പിക കഥകളാണ്. കത്തിലെ കാര്യങ്ങളെല്ലാം നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും ടിപി കേസില്‍ വിഎസിന്റേത് ഭിന്നമായ അഭിപ്രായമാണെന്നും പ്രമേയം കുറ്റപ്പെടുത്തിയിരുന്നു . പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇന്നലെ പ്രമേയം വായിച്ചത് .
Discussion about this post