224 ദിവസങ്ങൾക്ക് ശേഷം വിരാട് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തും എന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഞായറാഴ്ച (ഒക്ടോബർ 19) പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുന്ന ആദ്യ ഏകദിന മത്സരത്തോടെയാണ് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും മേലാകും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവൻ.
ടി20യിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം കോഹ്‌ലിയുടെ ഭാവി വലിയ സംശയത്തിലാണ്. അദ്ദേഹം രണ്ട് വർഷം കൂടി കളിക്കുമോ എന്നും 2027 ലെ ലോകകപ്പിൽ ഉണ്ടാകുമോ എന്ന ചോദ്യവും നിലനിൽക്കുകയാണ്. എന്നിരുന്നാലും, ഏകദിന ക്രിക്കറ്റിൽ നിരവധി അനവധി റെക്കോഡുകൾക്ക് ഉടമയെ കോഹ്‌ലിയെ കാത്തിരിക്കുന്നത് ഈ പരമ്പരയിൽ കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങളാണ്.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ കളിക്കാരൻ എന്ന റെക്കോർഡ് ഉയർത്താനും ഫോർമാറ്റിൽ 52-ാം സെഞ്ച്വറി നേടാനും കോഹ്‌ലിക്ക് ഒരു സെഞ്ച്വറി കൂടി മതി. 2023 ലെ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ, ഫോർമാറ്റിൽ 50 സെഞ്ച്വറികൾ നേടുന്ന ആദ്യ കളിക്കാരനായി കോഹ്‌ലി മാറിയിരുന്നു. സച്ചിൻ ടെണ്ടുൽക്കറുടെ (49) റെക്കോർഡ് മറികടന്നു.
അന്താരാഷ്ട്ര കരിയറിൽ ഒരു സെഞ്ച്വറി കൂടി നേടിയാൽ, കോഹ്‌ലി സച്ചിന്റെ മറ്റൊരു റെക്കോർഡ് കൂടി തകർക്കുകയും ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന കളിക്കാരനാകുകയും ചെയ്യും. നിലവിൽ, രണ്ട് ഇന്ത്യൻ ഇതിഹാസങ്ങളും ടെസ്റ്റ്, ഏകദിന ക്രിക്കറ്റുകളിൽ യഥാക്രമം 51 സെഞ്ച്വറികളുമായി ഒപ്പം നിൽക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയവരുടെ പട്ടികയിൽ സച്ചിൻ ഒന്നാമതാണ് (51 എണ്ണം ടെസ്റ്റ്, 49 എണ്ണം ഏകദിനത്തിൽ). അതേസമയം, 82 തവണ (51 ഏകദിനങ്ങൾ, 30 ടെസ്റ്റുകൾ, 1 ടി20) മൂന്നക്ക സെഞ്ച്വറികൾ നേടിയ കോഹ്‌ലി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
അതേസമയം, ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ കോഹ്‌ലി സെഞ്ച്വറി നേടിയാൽ, ഏകദിനത്തിൽ ഓസ്‌ട്രേലിയയിൽ ഒരു വിദേശ കളിക്കാരന്റെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന കളിക്കാരനാകും. ഓസ്‌ട്രേലിയൻ മണ്ണിൽ 50 ഓവർ ക്രിക്കറ്റിൽ അഞ്ച് സെഞ്ച്വറികൾ നേടിയ കോഹ്‌ലി നിലവിൽ കുമാർ സംഗക്കാരയ്ക്കും രോഹിത് ശർമ്മയ്ക്കും ഒപ്പമാണ്.
അതേസമയം, ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ കളിക്കാരുടെ പട്ടികയിൽ കോഹ്‌ലി ഇതിനകം തന്നെ മുന്നിലാണ്, 12 സെഞ്ച്വറികൾ. മറ്റൊരു കളിക്കാരനും ഒമ്പതിൽ കൂടുതൽ സെഞ്ച്വറികൾ നേടിയിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ, ഓസ്‌ട്രേലിയൻ മണ്ണിൽ കോഹ്‌ലി ഏഴ് സെഞ്ച്വറികൾ നേടി, ഏകദിനത്തിൽ അഞ്ചും.
Discussion about this post