മകളുടെ വിവാഹത്തിന് കരുതിവെച്ച സ്വർണവും പണവുമായി നാട് വിട്ട് പിതാവ്. വെങ്ങോലയിലാണ് സംഭവം. വിവാഹത്തിന് ഒരുമാസം മാത്രം ബാക്കി നിൽക്കെയാണ് സമ്പാദ്യവുമായി അച്ഛൻ സ്ഥലം വിട്ടത്. സ്വർണവും പണവുമടക്കം അഞ്ചുലക്ഷം രൂപയാണ് പിതാവ് മോഷ്ടിച്ചത്. കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയ്ക്കൊപ്പമായിരുന്നു ഇയാൾ. ഇരുവരും വിവാഹിതരായെന്നും വിവരമുണ്ട്.
മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി. വിവാഹകർമം നടത്താനെങ്കിലും എത്തണമെന്ന മകളുടെ അഭ്യർത്ഥന പിതാവ് അംഗീകരിച്ചിട്ടുണ്ട്. .നിശ്ചയിച്ച പ്രകാരം വിവാഹം നടത്താൻ വരൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Discussion about this post