അഫ്ഗാനിസ്ഥാനുമായുള്ള സകലബന്ധവും അവസാനിച്ചെന്ന് പാകിസ്താൻ. ആക്രമണം ശക്തമാക്കിമെന്നും പണ്ടെത്തെപോലെ അഫ്ഗാനിസ്താനുമായി ബന്ധം നിലനിർത്താൻ പാകിസ്താന് കഴിയില്ലെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. പ്രതിഷേധക്കുറിപ്പുകളോ സമാധാനത്തിനുള്ള അഭ്യർത്ഥനകളോ ഉണ്ടാവില്ലെന്നും പാകിസ്താനിലുള്ള എല്ലാ അഫ്ഗാനികളും സ്വദേശത്തേക്ക് മടങ്ങണമെന്നും പാക് പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി.
പാക് മണ്ണിൽ താമസിക്കുന്ന എല്ലാ അഫ്ഗാനികളും അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങണം. അവർക്ക് ഇപ്പോൾ സ്വന്തം സർക്കാരുണ്ട്. കാബൂളിൽ സ്വന്തം ഖിലാഫത്തുണ്ട്. ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും 250 ദശലക്ഷം പാകിസ്താനികളുടേതാണ്.മുൻകാലങ്ങളിലെപ്പോലെ കാബൂളുമായി ബന്ധം തുടരാൻ പാകിസ്താന് ഇനി സാധ്യമല്ല. വർഷങ്ങളായി ഇസ്ലാമാബാദ് ക്ഷമ പാലിച്ചെങ്കിലും അഫ്ഗാനിസ്താനിൽനിന്ന് അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ല. ആവർത്തിച്ചുള്ള അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളുടെ പേരിൽ 836 പ്രതിഷേധക്കുറിപ്പുകളും 13 ഡിമാർഷുകളും (നയതന്ത്ര പ്രതിഷേധം) അഫ്ഗാൻ അധികൃതർക്ക് അയച്ചു. ഇനി പ്രതിഷേധക്കുറിപ്പുകളോ സമാധാനത്തിനായുള്ള അഭ്യർത്ഥനകളോ ഉണ്ടാകില്ല. പ്രതിനിധി സംഘങ്ങളൊന്നും കാബൂളിലേക്ക് പോകില്ല. ‘ഭീകരവാദത്തിന്റെ ഉറവിടം എവിടെയാണെങ്കിലും, അതിന് വലിയ വില നൽകേണ്ടിവരും.ഇപ്പോൾ ഇന്ത്യയുടെ മടിയിലിരുന്ന് പാകിസ്താനെതിരെ ഗൂഢാലോചന നടത്തുന്ന കാബൂളിലെ ഭരണാധികാരികൾ, ഒരുകാലത്ത് ഞങ്ങളുടെ സംരക്ഷണയിൽ, ഞങ്ങളുടെ മണ്ണിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നുവെന്നാണ് പാക് മന്ത്രി പറഞ്ഞത്.
Discussion about this post