ഒക്ടോബർ 29 ന് കാൻബറയിലെ മനുക്ക ഓവലിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണ് പരിക്കേറ്റു. ടി20 മത്സരങ്ങൾക്ക് മുമ്പ്, നാളെ പെർത്തിൽ ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളിലും ഇന്ത്യ കളിക്കും.
തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന 2025-26 സീസണിൽ കേരളം vs മഹാരാഷ്ട്ര രഞ്ജി ട്രോഫി മത്സരത്തിലാണ് സാംസൺ ഇപ്പോൾ കളിക്കുന്നത്. മത്സരത്തിൽ ഫീൽഡിങ്ങിനിടെ താരത്തിന് പരിക്കുപറ്റുക ആയിരുന്നു. ഒരു സിമ്പിൾ ക്യാച്ച് കൈവിട്ടതിന് പിന്നാലെ വേദന കൊണ്ട് പുളയുന്ന സഞ്ജുവിനെയാണ് കാണാൻ സാധിച്ചത്.
പിന്നീട് അദ്ദേഹം ഡഗൗട്ടിൽ ഇരുന്ന താരം നിരാശനും അസ്വസ്ഥനുമായി കാണപ്പെട്ടു. ഇത് ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ഐ പരമ്പരയ്ക്ക് മുമ്പ് ആരാധകർക്കിടയിൽ ആശങ്ക ഉയർത്തി. പരിക്കിന്റെ വ്യാപ്തി ഇതുവരെ അറിവായിട്ടില്ല. പക്ഷേ അത് ഗുരുതരമാകുമെന്ന ആശങ്കയുണ്ട്. കേരള ടീം ഫിസിയോ ഡഗൗട്ടിൽ സഞ്ജുവിന്റെ മോതിരവിരലിന് ചികിത്സ നൽകുന്നതും കീപ്പർ വേദന അനുഭവിക്കുന്നതും കാണാം.
മഹാരാഷ്ട്ര വമ്പൻ സ്കോറിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സഞ്ജുവിന്റെ പരിക്ക് കേരളത്തിന് നല്ല സൂചനയല്ല. ആദ്യ ഇന്നിങ്സിൽ കേരളത്തിന്റെ ടോപ് സ്കോററായ സഞ്ജുവിന്റെ സാന്നിധ്യം സീസണിൽ ടീമിന് അനിവാര്യമാണ്. സഞ്ജുവിനാകട്ടെ നിലവിൽ മികച്ച ഫോമിൽ ആണെങ്കിലും ഓസ്‌ട്രേലിയൻ പരമ്പരയിൽ മികവ് തുടരേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ടി 20 ലോകകപ്പ് വരാനിരിക്കെ.
Sanju samson injured during kerala ranji match pic.twitter.com/XefDSQ35sD
— SmithianEra (@Trexsnyder2345) October 18, 2025
Discussion about this post