ഇന്ത്യയുടെ ഇന്നലത്തെ ഓസ്‌ട്രേലിയക്കെതിരായ തോൽവിക്ക് പിന്നലെ ടീമിനെതിരായ വിമർശനം സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. അതൊക്കെ ഒരു വഴിക്ക് നടക്കുന്നതിനിടെ ഓസ്‌ട്രേലിയയുടെ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്ക് വാർത്തകളിൽ നിറഞ്ഞു. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത് സ്റ്റാർക്ക് എറിഞ്ഞു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്കെതിരെ മികച്ച രീതിയിൽ പന്തെറിഞ്ഞ സ്റ്റാർക്കാണ് കോഹ്‌ലിയുടെ വിക്കറ്റ് നേടിയത്. ബോളിങ് ആരംഭിച്ച സമയത്ത് മിച്ചൽ സ്റ്റാർക് രോഹിത് ശർമക്കെതിരെ ആദ്യ പന്ത് എറിഞ്ഞപ്പോൾ സ്പീഡ് ഗൺ ഗ്രാഫിക്സിൽ തെളിഞ്ഞത് 176.5 കിലോമീറ്റർ വേഗതയാണ് അടയാളപ്പെടുത്തിയത്. എങ്ങനെ ഒരു താരത്തിന് ഇത്ര വേഗത്തിൽ പന്തെറിയാനാകും? ഇത് സത്യമാണോ? എന്ന ചോദ്യം അപ്പോൾ മുതൽ ഉയർന്ന വന്ന് തുടങ്ങി.
2003ൽ പാകിസ്താൻ പേസ് ബൗളർ ശുഐബ് അക്തർ എറിഞ്ഞ 161.3 കി.മീ വേഗത സ്റ്റാർക്ക് തകർത്തു എന്നും ഈ പ്രായത്തിലും സ്റ്റാർക്കിന് അത് സാധിച്ചു എന്നുമൊക്കെ കുറെ ആളുകൾ പറഞ്ഞു. എന്നാൽ വിചാരിച്ചത് പോലെ തന്നെ അതൊരു സാങ്കേതിക തകരാർ മൂലം വന്ന പിശകായിരുന്നു. യഥാർത്ഥത്തിൽ അയാൾ എറിഞ്ഞ 140.8 കി.മീ വേഗതക്കു പകരം തെറ്റായാണ് സ്പീഡ് ഗൺ ഗ്രാഫിക്സിൽ 176.5 കി.മീ രേഖപ്പെടുത്തിയത്. ശേഷം ഇത് തിരുത്തുകയും ചെയ്തു.
മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് അതിമനോഹമാരായി പന്തെറിഞ്ഞ സ്റ്റാർക്ക് ഇന്ത്യയെ തകർത്തിരുന്നു.
Discussion about this post