യുവതലമുറയുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു വാക്കാണ് “സ്വയംതൊഴിൽ”. തൊഴിൽ ലഭിക്കാത്തതിനേക്കാൾ സ്വയം ഒരു തൊഴിൽ സൃഷ്ടിക്കാമെന്ന ആത്മവിശ്വാസം ഇപ്പോൾ വളരെയധികം ആളുകളിൽ കണ്ടുവരുന്നു. പുതിയ തലമുറ ചെറുതായി തുടങ്ങിയും വലിയ സ്വപ്നങ്ങൾ കാണാനും ധൈര്യപ്പെടുകയാണ്. ജീവിതത്തിലെ ചെറിയ ശ്രമങ്ങൾ വലിയ മാറ്റങ്ങളാക്കാനുള്ള കഴിവാണ് സംരംഭകർക്ക് വേണ്ടത്. ചെറിയ മുടക്കിൽ, ബുദ്ധിയും സൃഷ്ടിപരമായ ചിന്തയും ചേർത്താൽ കേരളത്തിൽ തന്നെ നിരവധി ബിസിനസുകൾ വിജയകരമായി നടത്താം. ചില ആശയങ്ങളിതാ…
1. ഹോംമെയ്ഡ് ഫുഡ് ബിസിനസ്
രുചിയാണ് കേരളത്തിന്റെ അഭിമാനം.കേരളത്തിലെ വീടുകൾ പലതും തന്നെ രുചിയേറിയ പാചകത്തിനായി പ്രശസ്തമാണ്. ആ രുചി ബിസിനസാക്കാൻ കഴിയും. അതുകൊണ്ട് ഹോംമെയ്ഡ് ഫുഡ് ബിസിനസുകൾ ഇന്ന് വലിയ ആവശ്യമുള്ള മേഖലയായി മാറിയിരിക്കുന്നു. വീട്ടിൽ പാചകം ചെയ്യുന്ന കറി, പായസം, സ്നാക്ക്, ബേക്കറി ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഓൺലൈനായോ ചെറിയ ഓർഡറുകളായോ വിൽക്കാം. പത്ത് മുതൽ പതിനയ്യായിരം രൂപയ്ക്കുള്ളിൽ തന്നെ ഈ സംരംഭം ആരംഭിക്കാം.
2. കരകൗശല ഉൽപ്പന്നങ്ങൾ
കേരളത്തിലെ ഹാൻഡ്‌ക്രാഫ്റ്റ് സംസ്കാരം ലോകം മുഴുവൻ പ്രശസ്തമാണ്. കയർ, ചിരട്ട, ബാംബൂ, പേപ്പർ എന്നിവ ഉപയോഗിച്ച് മനോഹരമായ ഉൽപ്പന്നങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കാം. ഈ ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി വിൽക്കുകയോ ടൂറിസ്റ്റ് ഹബ് പ്രദേശങ്ങളിൽ പ്രദർശിപ്പിക്കുകയോ ചെയ്താൽ നല്ല വരുമാനമാകും. ഇതിന് ആവശ്യമുള്ളത് കലയ്ക്കുള്ള ഇഷ്ടം മാത്രമാണ്.
3. ഓർഗാനിക് വെജിറ്റബിൾ ഫാമിംഗ്
കുറഞ്ഞ ഭൂമിയുണ്ടെങ്കിലും പച്ചക്കറി കൃഷി നല്ലൊരു വരുമാന മാർഗമായി മാറിയിട്ടുണ്ട്. ടെറസ് ഗാർഡൻ, ഹൈഡ്രോപോണിക് കൃഷി തുടങ്ങിയ ആശയങ്ങൾ കേരളത്തിൽ വളരെയധികം പ്രചാരം നേടുന്നു. വീടിന്റെ മുകളിൽ തന്നെ പച്ചക്കറികൾ വളർത്തി വിൽക്കാം. ഇതിലൂടെ ആരോഗ്യം സംരക്ഷിക്കുകയും വരുമാനം നേടുകയും ചെയ്യാം.. 5,000–10,000 രൂപയ്ക്കുള്ളിൽ തുടങ്ങാവുന്ന ഈ സംരംഭം ആരോഗ്യത്തിനും വരുമാനത്തിനും ഗുണകരമാണ്.
4. ഓൺലൈൻ ട്യൂഷൻ അല്ലെങ്കിൽ സ്‌കിൽ ട്രെയിനിംഗ്
ഇന്റർനെറ്റ് ഉപയോഗിച്ച് വിദ്യാഭ്യാസ രംഗത്ത് അനന്തമായ അവസരങ്ങളുണ്ട്. ഇംഗ്ലീഷ് സംസാര പരിശീലനം, ഡിജിറ്റൽ മാർക്കറ്റിംഗ്, സംഗീതം, കലയ്ക്ക് ട്രെയിനിംഗ് തുടങ്ങിയവ ഓൺലൈൻ ആയി നൽകാം. ഒരു ലാപ്‌ടോപ്പും നല്ല ഇന്റർനെറ്റ് കണക്ഷനും മാത്രം മതി. തുടക്ക മുടക്ക് വളരെ കുറവായിരിക്കും.
5. ഫോട്ടോഗ്രഫിയും വിഡിയോ എഡിറ്റിംഗും
ഡിജിറ്റൽ മീഡിയയുടെ വളർച്ചയോടെ ഫോട്ടോഗ്രഫിയും വിഡിയോ എഡിറ്റിംഗും ഒരു ബിസിനസായി മാറിയിരിക്കുന്നു. ഇവയ്ക്ക് തുടക്കത്തിൽ ഒരു നല്ല ക്യാമറയോ മൊബൈലോ, എഡിറ്റിംഗ് സോഫ്റ്റ്‌വെയറോ മതി. വിവാഹങ്ങൾ, ഇവന്റ്‌സ്, യൂട്യൂബ് പ്രോജക്ടുകൾ തുടങ്ങിയവയ്ക്കായി ഡിമാൻഡ് ഏറെ കൂടിയിരിക്കുന്നു.
6. ബ്യൂട്ടി ആൻഡ് സെൽഫ്‌കെയർ സർവീസുകൾ
വീട്ടിൽ തന്നെ ചെറിയ ബ്യൂട്ടി പാർലർ അല്ലെങ്കിൽ ഹോം സർവീസ് അടിസ്ഥാനത്തിൽ മേക്കപ്പ്, ഹെയർ കട്ട്, സ്പാ തുടങ്ങിയ സേവനങ്ങൾ ആരംഭിക്കാം. സ്ത്രീകൾക്കും യുവാക്കൾക്കും ഇതിലൂടെ മികച്ച വരുമാനം ലഭിക്കുന്നു. ചെറിയ ഉപകരണങ്ങളാൽ ആരംഭിക്കാവുന്ന ഈ മേഖല വളരെയധികം വളർച്ചാ സാധ്യതയുള്ളതാണ്.
7. പേറ്റ് കെയർ ആൻഡ് ഗ്രൂമിംഗ്
വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് ഇത് ഏറ്റവും അനുയോജ്യം. പേറ്റ് വാഷ്, ഗ്രൂമിംഗ്, ഡേ കെയർ, പേറ്റ് ഫുഡ് സപ്ലൈ തുടങ്ങിയ സേവനങ്ങൾ നഗരങ്ങളിൽ വലിയ ആവശ്യമുള്ളതാണ്. ചെറിയ പരിധിയിൽ ആരംഭിച്ച് പിന്നീട് വിപുലപ്പെടുത്താം.
8. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സേവനങ്ങൾ
ചെറിയ ബിസിനസുകൾക്ക് ഓൺലൈൻ പ്രചാരണം നൽകാൻ സഹായിക്കുന്ന സോഷ്യൽ മീഡിയ മാനേജ്മെന്റ് ഇന്ന് വേഗത്തിൽ വളരുന്ന മേഖലയാണ്. ഫോണും ക്രിയേറ്റീവ് ആശയങ്ങളുമുണ്ടെങ്കിൽ മതിയാകും. ഫ്രീലാൻസ് അടിസ്ഥാനത്തിൽ തുടങ്ങിയാൽ അതിവേഗം വളരാനും കഴിയും.
Discussion about this post