തിരുവനന്തപുരം : കോൺഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ. കോൺഗ്രസിന് സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സഭക്കെതിരായി നടത്തിയ പരാമർശം ആണ് ഓർത്തഡോക്സ് സഭയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസിലെ കാര്യങ്ങൾ സഭകൾ അല്ല തീരുമാനിക്കുന്നത് എന്നായിരുന്നു സണ്ണി ജോസഫ് നിലപാട് സ്വീകരിച്ചിരുന്നത്. ഈ പരാമർശത്തിന് പിന്നാലെയാണ് ഇപ്പോൾ ഓർത്തഡോക്സ് സഭ പ്രത്യക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിവുള്ള നേതാക്കളെ മതത്തിന്റെ പേരിൽ തടയുന്നത് സങ്കടകരമാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.
സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി പ്രസക്തമല്ല എന്ന് സണ്ണി ജോസഫിനെ വിമർശിച്ചുകൊണ്ട് ഓർത്തഡോക്സ് സഭ അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ ആവുമ്പോൾ സഭകൾ തുറന്നു പറയും. കഴിവുള്ള നേതാക്കൾ മുന്നോട്ടുവരണമെന്നാണ് പൗരന്മാരുടെ സ്വപ്നം. മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കിൽ അക്കാര്യം നേതൃത്വം തുറന്നു പറയണം എന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.
Discussion about this post