ഏഷ്യാ കപ്പ് ട്രോഫി കൈമാറണമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിന് നഖ്വിയോട് ആവശ്യപ്പെട്ട് ബിസിസിഐ. ഇ-മെയിലൂടെയാണ് ബിസിസിഐ നഖ്വിയ്ക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇ-മെയിലിൽ മറുപടി കാത്തിരിക്കുകയാണെന്നും മറുപടി ലഭിച്ചില്ലെങ്കിൽ ഐസിസിയെ ഔദ്യോഗികമായി സമീപിക്കാനാണ് തീരുമാനമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു.
മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ച ശേഷം, ഇന്ത്യൻ താരങ്ങൾ എസിസി മേധാവിയിൽ നിന്ന് മെഡലുകളും ട്രോഫിയും വാങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു തുടർന്ന് നഖ്വി ഇന്ത്യൻ ടീമിന് പരമ്പരാഗത സമ്മാനദാന ചടങ്ങ് നിഷേധിക്കുകയും ട്രോഫി കൊണ്ടുപോകാൻ എസിസി ഉദ്യോഗസ്ഥരോട് ഉത്തരവിടുകയും ചെയ്തു. സെപ്റ്റംബർ 30 ന് നടന്ന എസിസി യോഗത്തിൽ, നഖ്വിയുടെ പെരുമാറ്റത്തെ ബിസിസിഐ അപലപിക്കുകയും ഏഷ്യാ കപ്പ് എസിസിയുടേതാണെന്ന് പറയുകയും ചെയ്തു
ഇന്ത്യൻ ടീമിന് ട്രോഫി കൈമാറണെമന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് നൽകാൻ നഖ്വി തയാറിയില്ല. ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് ട്രോഫി കൈമാറാമെന്നും എന്നാൽ താൻ തന്നെയായിരിക്കും ട്രോഫി നൽകുകെന്നും നഖ്വി അറിയിച്ചിരുന്നെങ്കിലും ഇത് ബിസിസിഐ തള്ളിക്കളഞ്ഞിരുന്നു. ഇതിനുശേഷം ട്രോഫി എസിസിയുടെ ദുബായ് ആസ്ഥാനത്ത് തന്നെ സൂക്ഷിക്കണമെന്നും താനറിയാതെ ആർക്കും കൈമാറരുതെന്നും നഖ്വി കർശന നിർദേശം നൽകിയിരുന്നു. തൻറെ അനുമതിയില്ലാതെയോ സാന്നിധ്യത്തിലോ അല്ലാതെ ട്രോഫി ആർക്കും കൈമാറരുതെന്നാണ് നഖ്വി ഉദ്യോഗസ്ഥർക്ക് കർശനം നിർദേശം നൽകിയത്.
Discussion about this post